01 September, 2024 06:24:43 PM
ചങ്ങനാശ്ശേരി പുതുമന ഗണപതിക്ഷേത്രം വിനായക ചതുര്‍ത്ഥി മഹോത്സവം: ജഗന്മോഹന ഗണപതിഹോമത്തിനുള്ള ഗംഗാതീര്‍ത്ഥം യാഗശാലയിലെത്തിച്ചു പ്രതിഷ്‌ഠിച്ചു

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി തുരുത്തി പുതുമന ഗണപതിക്ഷേത്രത്തില്‍ വിനായകചതുര്‍ത്ഥി മഹോത്സവത്തോടനുബന്ധിച്ചു നടക്കുന്ന ജഗന്മോഹന ഗണപതിഹോമത്തിനുള്ള ഗംഗാതീര്‍ത്ഥം യാഗശാലയില്‍ എത്തിച്ചു. ഹരിദ്വാറില്‍ ഗംഗാനദിയില്‍ നിന്നു സ്വീകരിച്ച ജലമാണ് യാഗശാലയില്‍ എത്തിച്ചത്. വേദമന്ത്രജപത്തോടെ നാമജപഘോഷയാത്രയായാണ് ഗംഗാതീര്‍ത്ഥം എത്തിച്ചത്. യാഗശാലയില്‍ ആചാര്യന്‍ ബ്രഹ്മശ്രീ പുതുമന മഹേശ്വരന്‍ നമ്പൂതിരി ഏറ്റുവാങ്ങി. തുടര്‍ന്ന് യാഗശാലയിലെ ഭദ്രപീഠത്തില്‍ ഗംഗാതീര്‍ത്ഥം പ്രതിഷ്‌ഠിച്ചു. തുടര്‍ന്നു യജ്ഞചടങ്ങുകള്‍ തുടങ്ങി.