20 August, 2024 06:15:18 PM


പേരൂർ വെച്ചൂർ കവലയിൽ നാലു വാഹനങ്ങൾ കൂട്ടിയിടിച്ച് കാൽനടയാത്രക്കാരുള്‍പ്പെടെ 6 പേർക്ക് പരിക്ക്



ഏറ്റുമാനൂർ: മണർകാട്- ഏറ്റുമാനൂർ ബൈപാസ് റോഡിൽ പേരൂർ വെച്ചൂർ കവലയിൽ നാലു വാഹനങ്ങൾ കൂട്ടിയിടിച്ചു കാൽനടയാത്രക്കാർ ഉൾപ്പെടെ 6 പേർക്ക് പരിക്ക്. വൈകുന്നേരം 5.35 നാണ് അപകടം. ഏറ്റുമാനൂർ ഭാഗത്തു നിന്ന് വന്ന കാർ തൊട്ടു മുന്നിൽ പോയ പെട്ടി ഓട്ടോയിലും തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും സ്കൂട്ടറിലും ഇടിച്ച ശേഷം ഇടത് വശത്തുള്ള വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടം. കാൽനട യാത്രികരായ  വാലുതുണ്ടത്തിൽ ശാലിനി, കല്ലുവേലിയിൽ മഞ്ജു, മൂലുവള്ളിപറമ്പിൽ ഉഷ എന്നിവർക്കും കാർ യാത്രികരായ രണ്ട് പേർക്കും പെട്ടി ഓട്ടോ ഡ്രൈവർ സജിക്കുമാണ് പരിക്ക്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K