18 August, 2024 08:02:54 PM


ഗ്രന്ഥശാലകൾ അനൗദ്യോഗിക സർവ്വകലാ ശാലകളാകണം- മന്ത്രി വി എൻ വാസവൻ



ഏറ്റുമാനൂർ എംഎൽഎ ഫണ്ടിൽ നിന്നും രണ്ടര ലക്ഷം രൂപ വിനിയോഗിച്ചു ഏറ്റുമാനൂർ എസ്എംഎസ്എം പബ്ളിക് ലൈബ്രറിയിൽ സ്ഥാപിച്ച ആധുനിക ഇന്റർ ആക്ടീവ് പാനലും സൗണ്ട് സിസ്റ്റവും സ്വിച്ച് ഓൺ കർമ്മo നി൪വഹിച്ച്  പ്രസംഗിക്കുകയായിരുന്നു ആദ്ദേഹം. സർവകലാശാലകൾ അക്കാദമിക് കാര്യങ്ങൾ ഔദ്യോഗികമായും കേന്ദ്രീകൃതമായും നിർവഹിക്കുമ്പോൾ പ്രാദേശിക തലത്തിൽ ഗ്രന്ഥശാലകൾക്കു അക്കാഡമിക് കാര്യങ്ങൾ അനൗദ്യോഗികമായി നിർവഹിക്കുവാൻ കഴിയണം .സാമൂഹ്യ പരിഷ്കരണ രംഗത്തും ഗ്രന്ഥശാലകളുടെ പങ്ക് വലുതാണ്.യുവ തലമുറയ്ക്ക് ധാർമ്മിക മൂല്യങ്ങൾ പകർന്ന് നൽകുന്ന പ്രവർത്തനങ്ങൾക്ക് ആധുനിക സാങ്കേതിക വിദ്യകള്‍ ഗ്രന്ഥശാലകൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ലൈബ്രറി ഫിലിം ക്ലബ്ബിന്റെ ഉദ് ഘാടനവും മന്ത്രി നിർവഹിച്ചു. പ്രസിഡന്റ് ജി പ്രകാശ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ.പി. രാജീവ് ചിറയിൽ,  എൻ അരവിന്ദാക്ഷൻ നായർ, ഏറ്റുമാനൂർ രാധാകൃഷ്ണന്‍, അമ്മിണി സുശീല൯ നായ൪, ഡോ വിദ്യ ആർ പണിക്കർ, എ. പി. സുനിൽ, അൻഷാദ് ജമാൽ എന്നിവർ പ്രസംഗിച്ചു.എംഎൽഎ  ഫണ്ടിൽ നിന്നും രണ്ടര ലക്ഷം രൂപ വിനിയോഗിച്ചു സിസ്റ്റത്തി ന്റെ  ജോലികള്‍ പൂർത്തീകരിച്ച പിഡബ്ലിയു എഞ്ചിനീയർ മാത്യൂ  ജോൺ,കോൺടാക്റ്റർ മനോജ് കെ വി എന്നിവർക്ക്  മന്ത്രി ഉപ ഹാരം  നൽകി.തുടർന്നു ഫിലിം പ്രദർശനവും നടന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K