12 August, 2024 12:42:15 PM


അതിരമ്പുഴയിൽ 2 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ



ഏറ്റുമാനൂര്‍: അതിരമ്പുഴയിൽ 2 കിലോയിലധികം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ഒഡീഷ സ്വദേശി നാരായൺ നായികാണ് (35) ഗാന്ധിനഗർ പോലീസിന്റെ പിടിയിലായത്. ഇയാൾ വിൽപ്പനയ്ക്കായി കഞ്ചാവ് എത്തിക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് രാവിലെ പെട്രോൾ പമ്പിന് സമീപത്തു നിന്നും  പോലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു.ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്ന് 2കിലോ 70ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. 

15 വർഷമായി അതിരമ്പുഴ പ്രദേശത്ത് കോൺക്രീറ്റിംഗ് ജോലികൾ ചെയ്തു വന്നിരുന്ന ആളാണ്‌ പ്രതി. ഇതിന്റെ മറവിലാണ് കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. കഞ്ചാവ് ഇടപാടുകാർ പണം ഗൂഗിൾ പേ വഴി പ്രതിയുടെ ഭാര്യയുടെ അക്കൗണ്ടിലേക്കാണ് കൈമാറിയിരുന്നത്. ഗാന്ധി നഗർ എസ്ഐ എം കെ അനുരാജ്, എഎസ്ഐ സി. സൂരജ്, സിവിൽ പോലീസ് ഓഫിസർമാരായ അനൂപ്, രഞ്ജിത്, സജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K