08 August, 2024 04:56:12 PM


മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ വിനായകചതുർഥി ഉത്സവം സെപ്റ്റംബർ ഒന്ന് മുതൽ



കോട്ടയം : മള്ളിയൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർഥി മഹോത്സവം സെപ്റ്റംബർ ഒന്ന് മുതൽ എട്ട് വരെ തീയതികളിൽ നടക്കും. സെപ്റ്റംബർ 7 നാണ് വിനായക ചതുർഥി. സെപ്റ്റംബർ ഒന്ന് ഞായറാഴ്ച രാവിലെ 10.30 ന് തന്ത്രി മനയത്താറ്റില്ലത്ത് ആര്യൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലാണ് കൊടിയേറ്റ് നടക്കുക.

രാവിലെ ഒൻപതിന് ചോറ്റാനിക്കര സത്യൻ നാരായണൻ മാരാരും സംഘവും അവതരിപ്പിക്കുന്ന മേജർ സെറ്റ് പഞ്ചവാദ്യം, വൈകിട്ട് 7.30 ന് സുനിൽ ഗാർഗ്യൻ നേതൃത്വം കൊടുക്കുന്ന സംഗീത സദസ്, രണ്ടാം തീയതി രാവിലെ എട്ടിന് ശ്രീബലി, 9.30 ന് ഉത്സവബലി, 12.30 ന് ഉത്സവബലി ദർശനം, വൈകിട്ട് 7.30 ന് കലാമണ്ഡലം ബലരാമൻ, പോരൂർ ഉണ്ണികൃഷ്ണൻ, കലാനിലയം ഉദയൻ നമ്പൂതിരി എന്നിവർ നേതൃത്വം കൊടുക്കുന്ന തൃത്തായമ്പക, രാത്രി 9.30ന് വിളക്ക് എന്നിവയാണ് മറ്റു പ്രധാന പരിപാടികൾ.

മൂന്നാം തീയതി ചൊവ്വാഴ്ച രാവിലെ എട്ടിന് ശ്രീബലി, 9.30ന് ഉത്സവബലി, 12.30ന് ഉത്സവബലി ദർശനം, വൈകിട്ട്  7.30 ന് മേജർ സെറ്റ് കഥകളി (രുഗ്മാഗതചരിതം, അവതരണം - പി എസ് വി നാട്യസംഘം കോട്ടക്കൽ), 9.30ന് വിളക്ക്, നാലാം തീയതി 9.30ന് ഉത്സവബലി, 12.30 ന് ഉത്സവബലി ദർശനം, വൈകിട്ട് 7.30ന് മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും സംഘവും ചേർന്നുള്ള ലയസോപാനം, രാത്രി 9.30ന് വിളക്ക്, 5-ആം തിയതി  12.30 ന് ഉത്സവബലി ദർശനം,  വൈകിട്ട് 7.30ന് വിജയ് യേശുദാസും സംഘവും ചേർന്നുള്ള സംഗീതസന്ധ്യ, 9.30ന് വിളക്ക്, ആറാം തീയതി രാവിലെ 8.30ന് മേജർ സെറ്റ് പഞ്ചവാദ്യം, 12.30ന് ഉത്സവബലി ദർശനം വൈകിട്ട്  7ന് പഞ്ചാരി മേളം എന്നി പരിപാടികൾ നടക്കും.

ഏഴാം തിയതി രാവിലെ 5.30ന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ 10008 നാളികേരത്തിന്റെ മഹാഗണപതി ഹോമം ആരംഭിക്കും. രാവിലെ 11ന് മഹാഗണപതിഹോമം ദർശനം, 12ന് ഗജപൂജ, ആനയൂട്ട്, തുടർന്ന് പെരുവനം കുട്ടൻമാരാരും 120 കലാകാരന്മാരും ചേർന്ന് നടത്തുന്ന പഞ്ചാരിമേളം, വൈകിട്ട് മട്ടന്നൂരും ശങ്കരൻകുട്ടിമാരാരും 120 കലാകാരന്മാരും ചേർന്നുള്ള പാണ്ടിമേളം, എട്ടാം തീയതി ആറാട്ട് വൈകിട്ട് 4 ന് കോഴിക്കോട് പ്രശാന്ത് വർമ്മയുടെ നാമസങ്കീർത്തനം, 4.30 ന് കൊടിയിറക്ക്, 5.30 ന് ആറാട്ട് സ്വീകരണം എന്നിവയാണ് പരിപാടികൾ.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K