05 August, 2024 04:53:11 PM
'കുട്ടികളുടെ സുരക്ഷ - രക്ഷിതാക്കൾ അറിയേണ്ട കാര്യങ്ങൾ': സെമിനാർ 17ന്
ഏറ്റുമാനൂർ : സേവാഭാരതി ഏറ്റുമാനൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ "കുട്ടികളുടെ സുരക്ഷ - രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ " എന്ന വിഷയത്തിൽ ആഗസ്റ്റ് 17 ശനിയാഴ്ച ക്ലാസ് നടക്കും. രാവിലെ 10 മുതൽ 12 വരെ പാലാ റോഡിലുള്ള രാമകൃഷ്ണ ബിൽഡിങ്ങിൽ നടക്കുന്ന ക്ലാസ്സ് കേരള എക്സ്സൈസ് വിമുക്തി മിഷൻ കൗൺസിലർ ബെന്നി സെബാസ്റ്റ്യൻ നയിക്കും.