25 June, 2024 09:20:11 AM


ഏറ്റുമാനൂർ മേൽശാന്തി ആശുപത്രിയിൽ; പുതിയ മേൽശാന്തി 27ന് ചുമതലയേൽക്കും



ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി കാസർകോട് ഹോസ്ദുർഗ് ഇങ്ങേത്തല ഇല്ലം രാമൻ സത്യനാരായണൻ 27 ന്  ചുമതലയേൽക്കും. തന്ത്രി കണ്ഠര് രാജീവര് മുഖ്യകാർമ്മികത്വം വഹിക്കും. മൂന്ന് വർഷമാണ് കാലാവധി.

പുറപ്പെടാ ശാന്തിയായിട്ടാണ് ഏറ്റുമാനൂരിലെ മേൽശാന്തിമാരുടെ നിയമനം. രാമൻ സത്യനാരായണൻ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം മേൽശാന്തി ആയിരുന്നു. ഹോസ്ദുർഗ് ഇങ്ങേത്തല ഇല്ലം നാരായണൻ രാമന്റെയും ഗൗരി അന്തർജനത്തിന്റെയും മകനാണ്. 

നിലവിലെ മേൽശാന്തി മൈവാടി ഇല്ലം പത്മനാഭൻ സന്തോഷ്‌ രോഗബാധിതനായി തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതിനെ തുടർന്നാണ് പുതിയ മേൽശാന്തി ഉടനെ ചുമതല ഏൽക്കുന്നത്. ഇപ്പോൾ മുട്ടുശാന്തിയാണ് ശ്രീകോവിലിനുള്ളിൽ പൂജകൾ നടത്തി വരുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K