24 June, 2024 08:56:38 AM


ജലവിതരണം നിലച്ചു: കുടിവെള്ളത്തിനായി പേരൂർ നിവാസികൾ സമരരംഗത്തേക്ക്



ഏറ്റുമാനൂർ: നഗരസഭയിലെ 18 -ആം വാർഡിൽ പേരൂർ കിണറ്റിൻമൂട് ഭാഗത്ത്  ജല അതോറിറ്റിയുടെ കുടിവെള്ളവിതരണം മുടങ്ങിയിട്ട് മാസങ്ങളായി. കറുത്തേടം - തെള്ളകം - അടിച്ചിറ റോഡിൻ്റെ നവികരണത്തിൻ്റെ ഭാഗമായി പൈപ്പുകൾ മുറിച്ചു മാറ്റിയതോടെയാണ് പ്രദേശത്ത് ശുദ്ധജല വിതരണം മുടങ്ങിയത്. ബദൽ സംവിധാനം ഏർപ്പെടുത്താതിരുന്നതു നാട്ടുകാരെ ഏറെ ദുരിതത്തിലാഴ്ത്തി.

കഴിഞ്ഞ വേനലിലും ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിലും ഈ പ്രദ്ദേശത്ത് ജലവിതരണം മുടങ്ങിയിരുന്നു. മാസങ്ങളായി  കുടിവെള്ളം കിട്ടാതെ വന്നപ്പോൾ പൗരസമതി രൂപികരിച്ച് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. തുടർന്ന് ജലവിതരണം ഭാഗികമായി പുനരാരംഭിച്ചു. എന്നാൽ കഴിഞ്ഞ മെയ്  മുതൽ വീണ്ടും പഴയ അവസ്ഥയായി. കഴിഞ്ഞ വർഷം അതിമഴയിലും വെള്ളപൊക്കത്തിലും പ്രദേശത്തെ കിണറുകൾ ഉപയോഗശൂന്യമായി മാറിയിരുന്നു. പ്രശ്നം ഇത്ര രൂക്ഷമായിട്ടും അധികൃതർ കണ്ണടച്ചിരിക്കുന്ന സാഹചര്യത്തിൽ പൗരസമിതിയുടെ നേതൃത്വത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് 18 ആം വാർഡ് നിവാസികൾ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K