24 June, 2024 08:42:20 AM


ഏറ്റുമാനൂർ സനാതന ധർമ്മ പഠന കേന്ദ്രം യോഗാ പരിശീലന ക്ലാസ്സുകൾ ആരംഭിക്കുന്നു



ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര സംരക്ഷണ സമിതി  സനാതന ധർമ്മ പഠന കേന്ദ്രത്തിൻ്റെ  ആഭിമുഖ്യത്തിൽ  യോഗ പരിശീലന  ക്ലാസുകൾ ആരംഭിക്കുന്നു. ഏത് പ്രായത്തിലുള്ളവർക്കും പറ്റുന്ന വിധത്തിൽ രൂപകൽപ്പന ചെയ്ത യോഗാഭ്യാസമുറകൾ  പ്രഗൽഭരായ ആചാര്യന്മാരാണ് കൈകാര്യം ചെയ്യുന്നത് .സൗജന്യമായ ക്ലാസ്സുകൾ  ഏറ്റുമാനൂർ ശ്രീ മഹാദേവ സംരക്ഷണ സമിതി കാര്യാലയമായ മാധവത്തിൽ വച്ചാണ് നടക്കുന്നത്. ജൂൺ 26 ബുധനാഴ്ച രാവിലെ 6 മണി മുതൽ  ക്ലാസുകൾ ആരംഭിക്കുന്നതാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് പ്രവേശനം .രജിസ്റ്റർ ചെയ്യുന്നതിനായി 9447464138,8129499247 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K