31 May, 2024 02:40:30 PM
ഏറ്റുമാനൂരിൽ കണ്ടെയ്നർ ലോറി മറിഞ്ഞ് അപകടം; ആളപായമില്ല
ഏറ്റുമാനൂർ : ഏറ്റുമാനൂർ വിമല ആശുപത്രിക്ക് സമീപം നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി മറിഞ്ഞു. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് അപകടം. കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡിന്‍റെ ഇടതു ഭാഗത്തെ വൈദ്യുതി പോസ്റ്റും സ്ട്രീറ്റ് ലൈറ്റ് പോസ്റ്റും ഇടിച്ചു തകർത്ത ശേഷം താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ ആളപായമില്ല.