16 May, 2024 04:52:45 PM
അതിരമ്പുഴ പഞ്ചായത്ത് പരിധിയിലെ അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റണം
കോട്ടയം: അതിരമ്പുഴ പഞ്ചായത്ത് പരിധിയിലെ മുഴുവൻ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള അപകടകരമായി നിൽക്കുന്ന വൃക്ഷങ്ങളും മരച്ചില്ലകളും അടിയന്തരമായി മുറിച്ചുമാറ്റണമെന്നും കാലവർഷം ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഉണ്ടായേക്കാവുന്ന അപകടങ്ങൾക്കും നാശനഷ്ടങ്ങൾക്കും ഉത്തരവാദിയും നഷ്ടപരിഹാരം നൽകാനുള്ള ബാധ്യതയും വസ്തുവിന്റെ ഉടമസ്ഥർക്ക് തന്നെ ആയിരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.