08 May, 2024 06:25:02 PM
നൂറ് മേനിയുടെ തിളക്കവുമായി ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ
ഏറ്റുമാനൂർ : എസ്.എസ്.എൽ.സി. പരീക്ഷയിൽ ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിന് നൂറിന്റെ തിളക്കം. പരീക്ഷയെഴുതിയ 30 വിദ്യാർഥികളും ഉപരിപഠനത്തിന് അർഹതനേടി. അഞ്ചുപേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. പട്ടികവർഗവികസന വകുപ്പിനു കീഴിലുള്ള സ്‌കൂളാണിത്. കോരുത്തോട്, മുരിക്കുംവയൽ പ്രീ മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർഥികളിൽ മുഴുവൻ പേരും വിജയിച്ചു. പരീക്ഷയെഴുതിയ ഒൻപതു പേരും ഉപരിപഠനത്തിന് അർഹരായി.
ഫോട്ടോകാപ്ഷൻ
എസ്.എസ്.എൽ.സി. പരീക്ഷയിൽ ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ നിന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എസ്. അക്ഷയ കൃഷ്ണ, ജെ. ആരതി, വി. ദേവവൃന്ദ, ദുർഗ വിശ്വനാഥ്, ടി.എൻ. ലക്ഷ്മി ദേവി എന്നിവർ.