18 April, 2024 04:35:25 PM
വൈഭവ് 2024: ഏറ്റുമാനൂരിൽ കുട്ടികൾക്കായി ശില്പശാല ആരംഭിച്ചു
ഏറ്റുമാനൂർ: ശ്രീ മഹാദേവക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ടി ദ്വിദിന ശില്പശാല ആരംഭിച്ചു. വൈഭവ് 2024 എന്ന പേരിൽ ഏറ്റുമാനൂർ സനാതന ധർമ്മ പഠന കേന്ദ്രം മാധവത്തിലാണ് ശില്പശാല നടക്കുന്നത്. സമിതി മുൻ പ്രസിഡന്റ് ഡോ.ആർ രാധാകൃഷ്ണൻ ശില്പശാല ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് വി.കെ ജനചന്ദ്ര ബാബു അധ്യക്ഷനായിരുന്നു. സെക്രട്ടറി എസ്. ജി ഹരികുമാർ പ്രസംഗിച്ചു. എം ജി യൂണിവേഴ്സിറ്റി മുൻ ജോയിന്റ് രജിസ്ട്രാർ ജി.പ്രകാശ്, സംഗീത സംവിധായകൻ ജയ്സൺ ജെ നായർ എന്നിവർ ക്ലാസെടുത്തു. സമാപന ദിവസമായ ഏപ്രിൽ 19ന് രാവിലെ യോഗ പരിശീലനത്തെ തുടർന്ന് ഡോ ബിന്ദു എ ആർ, ദിനീഷ് കെ പുരുഷോത്തമൻ, ദിവ്യ കെ എം, അഞ്ജന എം എന്നിവർ ക്ലാസ് നയിക്കും. മുൻ പ്രസിഡന്റ് എം കെ മുരളീധരൻ സമാപന സന്ദേശം നൽകും.