13 April, 2024 06:10:11 PM
തെളളകം അടിച്ചിറ കവലയിൽ അപകട പരമ്പര
ഏറ്റുമാനൂർ:തെള്ളകം അടിച്ചിറ കവലയ്ക്ക് സമീപം വാഹനാപകട പരമ്പര. എം സി റോഡിൽ ഇന്ന് പുലർച്ചെ നാലരയോടെയാണ് ലോറി മറിഞ്ഞു അപകടമുണ്ടായത്. അപകടത്തിൽ ലോറി ഡ്രൈവർക്കും മറ്റൊരാൾക്കും സാരമായി പരിക്കേറ്റു.
അപകടത്തെ തുടർന്ന് ഒരാൾ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. മറ്റൊരാളെ ലോറിയുടെ ചില്ല് തകർത്താണ് പുറത്തെടുത്തത്. ഓടികൂടിയ നാട്ടുകാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരും ചേർന്ന് ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. തടി ഉരുപ്പടികളുമായി മുവാറ്റുപുഴ ഭാഗത്തു നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന വണ്ടിയാണ് വഴിയരികിലെ വീടിന്റെ മതിലിൽ ഇടിച്ചു മറിഞ്ഞത്.
ഇന്നലെ രാത്രി മറ്റൊരു അപകടവും ഉണ്ടായി. റോഡിന്റെ മറുവശത്തായി ഇടിച്ചകാറ് കിടപ്പുണ്ട്. അതിന് പിന്നാലെയാണ് ഇന്ന് പുലർച്ചെ ലോറി മറിഞ്ഞത്.