13 April, 2024 05:00:27 PM


വിഷുക്കണികിറ്റുകൾ വിതരണം ചെയ്ത് ശക്തിനഗർ റസിഡന്‍റ്സ് അസോസിയേഷൻ



ഏറ്റുമാനൂർ : ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും വിഷുപ്പുലരിയിൽ കണികണ്ടുണരാൻ വിഷുക്കണി കിറ്റുകൾ വിതരണം ചെയ്ത് ഏറ്റുമാനൂർ ശക്തിനഗർ റസിഡന്റ്‌സ് അസോസിയേഷൻ. കിറ്റുകളുടെ വിതരണം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി നേത്രരോഗ വിഭാഗം മുൻ തലവൻ ഡോ എസ് ശേഷാദ്രിനാഥന് ആദ്യ കിറ്റ് നൽകികൊണ്ട് കോട്ടയം ഐസിഎച്ച് മുൻ സൂപ്രണ്ട് ഡോ ടി യു സുകുമാരൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ്‌ എം എസ് മോഹൻദാസ് അധ്യക്ഷത വഹിച്ചു. 

കണിക്കൊന്നപൂവ്, കണിവെള്ളരി, കണിമത്തൻ, നെൽക്കതിര്, തേങ്ങ, ചക്ക, ഉണക്കലരി, നെല്ല്, വെറ്റില, അടക്ക, മാങ്ങാ, നാരങ്ങ,  കൈതച്ചക്ക, പഴം, പപ്പായ, മുരിങ്ങക്കായ, പയർ തുടങ്ങി കണിയൊരുക്കാനാവശ്യമായ വിഷമയമില്ലാത്ത പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ കുറവിലങ്ങാട് കാർഷിക സഫാരി ക്ലബ്ബിന് നേതൃത്വം നൽകുന്ന കർഷകരിൽ നിന്നും നേരിട്ട് ശേഖരിക്കുകയായിരുന്നു. കിറ്റിനൊപ്പം പച്ചക്കറി വിത്തുകളും വിതരണം ചെയ്തു. 

അസോസിയേഷൻ സെക്രട്ടറി ബി സുനിൽകുമാർ, പ്രൊജക്റ്റ്‌ കോ കോർഡിനേറ്റർ ദിനേശ് ആർ ഷേണായ്, വൈസ് പ്രസിഡന്റുമാരായ രാജു സിറിയക്, എ വി പ്രദീപ്കുമാർ എന്നിവർ പ്രസംഗിച്ചു. ജോയിന്റ് സെക്രട്ടറിമാരായ ടി ജി രാമചന്ദ്രൻ നായർ, അമ്മിണി സുശീലൻ നായർ, ഭാരവാഹികളായ എം എസ് അപ്പുകുട്ടൻ നായർ, ജി മാധവൻകുട്ടി നായർ, ബി അരുൺകുമാർ, സ്ത്രീ ശക്തി ഭാരവാഹികളായ ശ്രീകല രാജു, പദ്മിനി വിജയ് തുടങ്ങിയവർ നേതൃത്വം നൽകി. അസോസിയേഷന്റെ ഉണർവ് 2024 പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K