02 March, 2024 05:17:28 PM


ഏറ്റുമാനൂരിൽ ദന്ത - നേത്ര പരിശോധന ക്യാമ്പ് നടന്നു



ഏറ്റുമാനൂർ: ജനകീയ വികസന സമിതിയുടെയും ഏറ്റുമാനൂരിലെ 10 റസിഡന്റ്സ് അസോസിയേഷനുകളുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ദന്ത - നേത്ര പരിശോധന ക്യാമ്പ് നടത്തി. കോട്ടയം മെഡിക്കൽ കോളേജ് പൊതുജന ദന്താരോഗ്യ വിഭാഗത്തിന്റെയും തെള്ളകം അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ നടന്ന ക്യാമ്പ് റസിഡന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.

വികസന സമിതി പ്രസിഡണ്ട് ബി. രാജീവ് അധ്യക്ഷത വഹിച്ചു. സമിതി ട്രഷറർ  പി എച്ച് ഇഖ്ബാൽ, ക്യാമ്പ് ജനറൽ കൺവീനർ രാജു ഇമ്മാനുവൽ തുടങ്ങിയവർ സംസാരിച്ചു.  ശക്തി നഗർ, വടക്കേ നട, ചിറക്കുളം, ജി. പി. റോഡ്, മദർ തെരേസ, നവോദയ, കീർത്തി നഗർ, തൃക്കേല്‍, മഹാത്മാ, മൈത്രി നഗർ എന്നീ റസിഡന്റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെയായിരുന്നു പരിപാടി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K