25 July, 2023 04:38:38 PM
കൊല്ലത്ത് കിണറ്റിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി
കൊല്ലം: രാമൻകുളങ്ങരയിൽ കിണർ ഇടിഞ്ഞ് കുടുങ്ങിയ തൊഴിലാളിയെ ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി. കല്ലുംപുറം സ്വദേശി വിനോദാണ് കുടുങ്ങിയത്. വിനോദിനൊപ്പം ഉണ്ടായിരുന്ന മറ്റൊരു തൊഴിലാളി രക്ഷപ്പെട്ടിരുന്നു.
ഉച്ചകഴിഞ്ഞ് രണ്ടുമണിയോടാണ് അപകടമുണ്ടായത്. മുതിരപ്പറമ്പ് പള്ളിയുടെ സമീപത്തെ ഫ്ലാറ്റിനോട് ചേർന്നുള്ള കിണറാണ് ഇടിഞ്ഞത്. നിർമാണപ്രവർത്തനത്തിടെ കിണർ ഇടിയുകയായിരുന്നു.