04 November, 2023 11:46:36 AM
ഇന്ദ്രാണിനഗർ ആറ്റുകാൽ ദേവീക്ഷേത്രത്തിൽ ആധ്യാത്മിക പ്രഭാഷണം നടന്നു

പൂനെ: ഭോസരി, ഇന്ദ്രായണി നഗർ ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ യജ്ഞാചാര്യൻ, ഭാഗവത ചൂഢാമണി പള്ളിക്കൽ സുനിൽ, തിരുവനന്തപുരം പൗർണമിക്കാവ് ക്ഷേത്രം ട്രസ്റ്റി എം. എസ്. ഭുവനചന്ദ്രൻ എന്നിവരുടെ ആധ്യാത്മിക പ്രഭാഷണവും സത്സംഘവും നടന്നു. ചടങ്ങിൽ പൗർണമിക്കാവ് ക്ഷേത്രം മേൽശാന്തി സാജൻ പോറ്റി, ഇന്ദ്രാണി നഗർ ആറ്റുകാൽ ദേവി ക്ഷേത്രം പ്രസിഡന്‍റ് എസ്. ബി. പിള്ള, സെക്രട്ടറി എൻ. ഗിരീശൻ, ഖജാൻജി സി. എം. സോമൻ, പൂജാ കമ്മിറ്റി ചെയർമാൻ സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.