02 September, 2023 12:23:53 PM


ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; ​മന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും



പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള പാ​ർ​ത്ഥ സാ​ര​ഥി ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠാ​ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ആ​റ​ന്മു​ള ഉ​ത്ര​ട്ടാ​തി ജ​ല​മേ​ള ഇന്ന് ഉ​ച്ച​യ്ക്ക്​ ഒരുമണിക്ക് പ​മ്പാ നദിയിൽ ന​ട​ക്കും. 48 പ​ള്ളി​യോ​ട​ങ്ങ​ളാ​ണ് മ​ത്സ​ര​വ​ള്ളം​ക​ളി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

എ ​ബാ​ച്ചി​ലെ 32 പ​ള്ളി​യോ​ട​ങ്ങ​ൾ ഒ​മ്പ​ത് ഹീ​റ്റ്സി​ലാ​യാ​ണ് മ​ത്സ​രി​ക്കു​ക. ആ​ദ്യ അ​ഞ്ച് ഹീ​റ്റ്സി​ൽ 20 പ​ള്ളി​യോ​ട​ങ്ങ​ളും പി​ന്നീ​ടു​ള്ള നാ​ല് ഹീ​റ്റ്സി​ൽ മൂ​ന്ന് പ​ള്ളി​യോ​ട​ങ്ങ​ൾ വീ​ത​വു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ബി ​ബാ​ച്ചി​ലെ 16 പ​ള്ളി​യോ​ട​ങ്ങ​ൾ നാ​ല് ഹീ​റ്റ്സാ​യും മ​ത്സ​രി​ക്കും.

എ ​ബാ​ച്ചി​ലെ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് ഹീ​റ്റ്സി​ൽ ഒ​ന്നാ​മ​തെ​ത്തു​ന്ന പ​ള്ളി​യോ​ട​ങ്ങ​ൾ ഒ​ന്നാം സെ​മി​യി​ലും നാ​ല് അ​ഞ്ച്, ആ​റ് ഹീ​റ്റ്സി​ൽ ഒ​ന്നാ​മ​തെ​ത്തു​ന്ന പ​ള്ളി​യോ​ട​ങ്ങ​ൾ ര​ണ്ടാം സെ​മി​യി​ലും, ഏ​ഴ്, എ​ട്ട് ഒ​മ്പ​ത് ഹീ​റ്റ്സി​ൽ ഒ​ന്നാ​മ​തെ​ത്തു​ന്ന പ​ള്ളി​യോ​ട​ങ്ങ​ൾ മൂ​ന്നാം സെ​മി​യി​ലും മ​ത്സ​രി​ക്കും. മൂ​ന്ന് സെ​മി​ഫൈ​ന​ലു​ക​ളി​ൽ ഒ​ന്നാ​മ​ത് എ​ത്തു​ന്ന മൂ​ന്ന് പ​ള്ളി​യോ​ട​ങ്ങ​ൾ ഫൈ​ന​ലി​ൽ മ​ത്സ​രി​ക്കും. ബി ​ബാ​ച്ചി​ലെ നാ​ല് ഹീ​റ്റ്സി​ൽ ഒ​ന്നാ​മ​ത് എ​ത്തു​ന്ന പ​ള്ളി​യോ​ട​ങ്ങ​ളെ നേ​രി​ട്ട് ഫൈ​ന​ലി​ൽ മ​ത്സ​രി​പ്പി​ക്കും.

ജലനിരപ്പുയർന്നു

പ​മ്പ​യി​ൽ ജ​ല​നി​ര​പ്പ്​ ക്ര​മാ​തീ​ത​മാ​യി താ​ഴ്​​ന്ന​ത്​ മൂ​ലം ഉ​ത്ര​ട്ടാ​തി ജ​ല​മേ​ള​യു​ടെ സു​മ​ഗ​മാ​യ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഉ​യ​ർ​ന്ന ആ​ശ​ങ്ക​യ്ക്ക്​ വി​രാ​മമായി. ഡാ​മി​ൽ നി​ന്ന്​ വെ​ള്ളം തു​റ​ന്നു വി​ട്ട​തും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ ചെ​റിയ മ​ഴ​യും മൂ​ലം ജ​ല​നി​ര​പ്പ്​ ഉ​യ​ർ​ന്ന​താ​ണ്​ സം​ഘാ​ട​ക​ർ​ക്ക്​ ആ​ശ്വാ​സ​മാ​യ​ത്.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ പ​ള്ളി​യോ​ട​ങ്ങ​ളു​ടെ യാ​ത്ര ത​ട​സ്സ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മി​ല്ല. വെ​ള്ള​ക്കു​റ​വ്​ മൂ​ലം ക​ഴി​ഞ്ഞ ദി​വ​സം തി​രു​വോ​ണ സ​ദ്യ​യ്ക്കു​ള്ള വി​ഭ​വ​ങ്ങ​ളു​മാ​യി കാ​ട്ടൂ​രി​ൽ​നി​ന്ന്​ ആ​റ​ന്മു​ള​യി​ലേ​ക്ക്​ വ​ന്ന തി​രു​വോ​ണ തോ​ണി​ക്ക്​ വ​ള​രെ ​ക്ലേ​ശി​ച്ചാ​ണ്​ ആ​റ​ന്മു​ള​യി​ലേ​ക്ക്​ എ​ത്താ​ൻ ക​ഴി​ഞ്ഞ​ത്.

വിപുലമായ ക്രമീകരണങ്ങൾ

ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന ആ​റ​ൻ​മു​ള ഉ​ത്ര​ട്ടാ​തി ജ​ലോ​ത്സ​വ​ത്തി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് ​വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളു​മാ​യി പൊ​ലീ​സ്. ഒ​രു അ​ഡീ​ഷ​ന​ൽ എ​സ്. പി, ​എ​ട്ട് ഡി. ​വൈ.​എ​സ്.​പി​മാ​ർ, 21 ഇ​ൻ​സ്​​പെ​ക്ട​ർ​മാ​ർ, 137 എ​സ്. ഐ, ​എ.​എ​സ്. ഐ ​റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ 619 ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ജ​ല​മേ​ള​യു​ടെ ഡ്യൂ​ട്ടി​ക്കാ​യി വി​ന്യ​സി​ച്ചി​ട്ടു​ള്ള​ത്. ഡി.​വൈ. എ​സ്പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​മ്പ​ത് ഡി​വി​ഷ​നു​ക​ളാ​യി തി​രി​ച്ചാ​ണ്​ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.ജലോ​ത്സ​വ​ത്തി​ന്‍റെ സ്റ്റാ​ർ​ട്ടി​ങ് പോ​യിന്‍റാ​യ പ​ര​പ്പു​ഴ ക​ട​വി​ലും ഫി​നി​ഷി​ങ് പോ​യി​ന്‍റാ​യ സ​ത്ര​ക്ക​ട​വി​ലു​മു​ള്ള പ​വി​ലി​യ​നി​ലേ​ക്കു​ള്ള റോ​ഡു​ക​ളി​ലെ ഗ​താ​ഗ​ത ത​ട​സ്സം ഒ​ഴി​വാ​ക്കാ​ൻ തെ​ക്കേ​മ​ല മു​ത​ൽ അ​യ്യ​ൻ​കോ​യി​ക്ക​ൽ ജംഗ്​ഷ​ൻ വ​രെ​യും ഐ​ക്ക​ര ജംഗ്ഷൻ മു​ത​ൽ കോ​ഴി​പ്പാ​ലം ജംഗ്ഷൻ വ​രെ​യും ഓ​ൾ​ഡ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ മു​ത​ൽ കി​ഴ​ക്കേ ന​ട വ​ഞ്ചി​ത​റ റോ​ഡി​ലും ഇ​രു​വ​ശ​ങ്ങ​ളി​ലു​ള്ള പാ​ർ​ക്കി​ങ്​ നി​രോ​ധി​ച്ചു. ഗ​താ​ഗ​ത​ട​സ്സം ഉ​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത്​ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്യും. മോ​ഷ​ണം ത​ട​യാ​ൻ മ​ഫ്തി​യി​ൽ പൊലീ​സ് ഉ​ദ്യോ​ഗ​സ്ഥ​​രെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. സിസി​ടി​വി കാ​മ​റ വ​​ഴി​യും നി​രീ​ക്ഷ​ണം ഉ​ണ്ടാ​കും.

ജലമേള ഉദ്ഘാടനം

മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ജലമേള ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ള്ളി​യോ​ട സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ്​ കെ എ​സ് രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജ​ല​ഘോ​ഷ​യാ​ത്ര മ​ന്ത്രി വീ​ണ ജോ​ർ​ജ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. മാ​ർ​ഗ​ദ​ർ​ശ​ക മ​ണ്ഡ​ലം സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്വാ​മി സ​ത്സ്വ​രൂ​പാ​ന​ന്ദ സ​ര​സ്വ​തി ഭ​ദ്ര​ദീ​പം തെ​ളി​യി​ക്കും. മ​ന്ത്രി പി ​പ്ര​സാ​ദ് പാ​ഞ്ച​ജ​ന്യം സു​വ​നീ​ർ പ്ര​കാ​ശ​നം ചെ​യ്യും. പ​ള്ളി​യോ​ട സേ​വാ​സം​ഘം ന​ൽ​കു​ന്ന രാ​മ​പു​ര​ത്ത് വാ​ര്യ​ർ പു​ര​സ്കാ​രം മാ​ളി​ക​പ്പു​റം സി​നി​മ​യു​ടെ തി​ര​ക്ക​ഥാ​കൃ​ത്ത് അ​ഭി​ലാ​ഷ് പി​ള്ള​ക്ക്​ പ്ര​മോ​ദ് നാ​രാ​യ​ൺ എംഎ​ൽ​എ ന​ൽ​കും. പ​ള്ളി​യോ​ട ശി​ൽ​പി സ​ന്തോ​ഷ് ആ​ചാ​രി​യെ ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യും വ​ഞ്ചി​പ്പാ​ട്ട് ആ​ചാ​ര്യ​ൻ ശി​വ​ൻ​കു​ട്ടി​യെ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​നും ആ​ദ​രി​ക്കും. മു​ൻ മി​സോ​റം ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. എ​ൻഎ​സ്എ​സ് ട്ര​ഷ​റ​ർ എ​ൻ ​വി അ​യ്യ​പ്പ​ൻ​പി​ള്ള സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. സി​നി​മാ​ന​ട​ൻ ഉ​ണ്ണി​മു​കു​ന്ദ​ൻ, മാ​ളി​ക​പ്പു​റം ഫെ​യിം ദേ​വ​ന​ന്ദ എ​ന്നി​വ​ർ പ​ങ്കെടു​ക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K