11 August, 2023 01:38:32 PM
സൂര്യകാലടി മനയില്‍ വിനായകചതുര്‍ഥി 20ന്: നക്ഷത്രവൃക്ഷ ദിനാചരണം 19ന്
കോട്ടയം: മഹാലക്ഷ്മീസമേതനായ മഹാഗണപതിയെ നിത്യമായ ജപ, ഹോമ, പൂജാ തർപ്പണാദികളായ താന്ത്രിക ക്രിയാവിധാനത്തിലൂടെ സക്ഷാൽക്കരിച്ച പ്രൗഢപ്രാക്തന പാരമ്പര്യം നിലകൊള്ളുന്ന നട്ടാശ്ശേരി സൂര്യകാലടി മനയില്‍ വിനായക ചതുര്‍ഥി ആഘോഷങ്ങള്‍ക്ക് ആഗസ്ത് 16ന് തുടക്കം കുറിക്കും. ആഗസ്ത് 20നാണ് വിനായകചതുര്‍ഥി.
16ന് ഗണപതി പൂജ, പ്രാസാദ ശുദ്ധി ക്രിയകൾ, രാക്ഷോഘ്ന ഹോമം, വാസ്തു ഹോമം, വാസ്തുകലശം, വാസ്തുബലി എന്നിവ നടക്കും. 6.30 മണിക്ക് വിനായക ചതുർഥി സമാരംഭ സഭയില്‍ നാടിന്‍റെ മുതുമുത്തഛൻ 102 വയസായ മൂഴിക്കൽ രാമകൃഷ്ണപിള്ളയും പത്നി ദേവകി അമ്മയും ചേർന്ന് ഭദ്രദീപം തെളിയിക്കും. ആഘോഷപരിപാടികള്‍ തോമസ് ചാഴിക്കാടൻ എം.പി. ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ മുഖ്യാതിഥിയായിരിക്കും. എസ് എസ് എല്‍ സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യർത്ഥികൾക്ക് സൂര്യകാലടി ഭജനമണ്ഡലിയുടെ പുരസ്കാരം ചടങ്ങില്‍ വിതരണം ചെയ്യും.
തുടര്‍ന്ന് വിദ്യാസാഗർ ഗുരുമൂർത്തിയുടെ പ്രഭാഷണം, ഭരതനാട്യം - അരുന്ധതീ ദേവി, കഥകളി (കഥ - പൂതനാമോക്ഷം, അവതരണം: അക്കനാടൻ ശ്രീചക്രം കളരി, ഡമരു) എന്നീ പരിപാടികള്‍ നടക്കും. കഥകളി അരങ്ങിൽ 25 വർഷം നിറഞ്ഞാടിയ ഡോ. ഹരിപ്രിയ നമ്പൂതിരിക്ക് പ്രഥമ സൂര്യകാലടി കഥകളി പുരസ്ക്കാരം തന്ത്രി സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് സമർപ്പിക്കും.
17-ാം തീയതി രാവിലെ 6 ന് ഗണപതി ഹോമം, ചതുശ്ശൂദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം - കലശപൂജകളും അഭിഷേകവും ഇവയെതുടര്‍ന്ന് സഹസ്രകലശം ബ്രഹ്മകലശപൂജ നടക്കും. വൈകിട്ട് 6ന് അധിവാസ ഹോമം, കലശാധിവാസം, രുദ്രവീണ ഭക്തിഗാനമേള (മ്യൂസിക്കൽ ബാൻഡ്, ഏറ്റുമാനൂരപ്പൻ കോളേജ്), 7.30ന് സംഗീതാർച്ചന (സ്വരരാഗ സുധ മ്യൂസിക് സ്കൂൾ, തിരുവല്ല) എന്നിവയാണ് പരിപാടികള്‍.
18-ാം തീയതി രാവിലെ 6ന് ഗണപതി ഹോമം, 7ന് പരികലശാഭിഷേകം, 10ന് മരപ്പാണി ബ്രഹ്മകലശാഭിഷേകം, പഞ്ചവാദ്യം, ഉച്ചപ്പൂജ, വൈകിട്ട് 6ന് പ്രഭാഷണം (ഡോ.ആര്‍. രാമാനന്ദ് കോഴിക്കോട്), 7.30ന് ഡോ. ജ്യോത്സന പ്രദീപ് നയിക്കുന്ന കുച്ചിപ്പുടി (അവതരണം: വിപഞ്ചി സ്കൂൾ ഓഫ് ഡാൻസ്), 8.30ന് ഭക്തിഗാനാമൃതം (അവതരണം: കോട്ടയം സുരേഷ്) എന്നിവ നടക്കും.
19 -ാം തീയതി പ്രകൃതീ മാതൃപൂജാ ദിനമാണ്. രാവിലെ 6ന് ഗണപതി ഹോമം, 7ന് ശ്രീചക്ര ത്രികാല പൂജ (പ്രാതസ്സവനം), 10ന് ശ്രീചക്ര ത്രികാല പൂജ (മാദ്ധ്യന്ദിന സവനം) എന്നിവ നടക്കും. വൈകിട്ട് 5നാണ് നക്ഷത്ര വൃക്ഷ ദിനാചരണം. കേരളത്തിൽ ആദ്യമായി സൂര്യകാലടി മനയിൽ പ്രകൃതീ മാതൃപൂജാ ദിനത്തിൽ ആരംഭിച്ച നക്ഷത്ര വനപദ്ധതി തന്‍റെ നക്ഷത്രത്യക്ഷമായ വരിക്കപ്ലാവ് നട്ട് യശ:ശരീരനായ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവാണ് ഉദ്ഘാടനം ചെയ്തത്. ഈ നക്ഷത്ര വനത്തിൽ അവരവരുടെ ജന്മനക്ഷത്ര വൃക്ഷത്തിന് ഓരോ ശംഖ ഗംഗാജലം അർപ്പിച്ച് പ്രകൃതി മാതൃവന്ദനം നടത്താൻ അവസരം ഒരുക്കിയിട്ടുണ്ട്.
5.30ന് ശ്രീജിത് പണിക്കരുടെ പ്രഭാഷണം, 6.30ന് ശ്രീചക്ര ത്രികാല പൂജ (തൃതീയസവനം), നവാവരണനൃത്തം, ന്യവാസിനീ, സുഹാസിനി പൂജകൾ, ആനന്ദ ദീപാരാധന എന്നിവയും നടക്കും
വിനായക ചതുർഥി ദിനമായ 20-ാം തീയതി രാവിലെ 6ന് സഹസ്രഷ്ടാധിക അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 8ന് സംഗീതാരാധന (വോക്കൽ: രാമനാഥ് ഉണ്ണികൃഷ്ണൻ), 10ന് പ്രത്യക്ഷ ഗണപതി പൂജ, പഞ്ചാരിമേളം (പെരുമ്പാവൂർ സതീഷ് ബാബു, കുഴൂർ രവി, വേങ്ങൂർ രാഹുൽ, കീഴില്ലം മനു, കുഴൂർ കിരൺ തുടങ്ങി 40 ഓളം കലാകാരന്മാർ പങ്കെടുക്കുന്നു), 12ന് നവകാഭിഷേകം, ഉച്ചപ്പൂജ എന്നിവ നടക്കും.
12.30ന് ഗണപതി പ്രാതൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. 12.45ന് റജി നാരായണൻ നയിക്കുന്ന "മധുര ഗീതങ്ങൾ" (അവതരണം: ശ്രീരാഗം മ്യൂസിക്സ്, കോട്ടയം), 5ന് ഭജന (സൂര്യകാലടി ഭജനമണ്ഡലി), 6ന് വിവിധ ഹൈന്ദവ സംഘടനകൾ ചേർന്ന് നടത്തുന്ന ഗണേശോത്സവഘോഷയാത്രക്ക് സ്വീകരണം, പ്രഭാഷണം - അഡ്വ. ശങ്കു ടി. ദാസ്, 7.30ന് കൂടിയാട്ടം - സുഭദ്രാ ധനഞ്ജയം (ഡോ കലാമണ്ഡലം ചാരു അഗരു, ഡോ കലാമണ്ഡലം കനകകുമാർ, കലാമണ്ഡലം അമൃത തുടങ്ങിയവര്‍ പങ്കെടുക്കുന്നു) എന്നീ പരിപാടികളും നടക്കും.