31 July, 2023 01:24:21 PM
രാമായണപാരായണം കര്‍ക്കടകത്തില്‍ ഒതുക്കേണ്ടതല്ല - ശ്രീകുമാര്‍ പരിയാനംപറ്റ
പാലക്കാട്: രാമായണം കര്‍ക്കടകമാസത്തില്‍ മാത്രം പാരായണം ചെയ്യാനുള്ളതല്ലെന്ന് സനാതന ധര്‍മ്മപാഠശാലയുടെ പാലക്കാട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീകുമാര്‍ പരിയാനംപറ്റ. രാമന്‍ എന്നാല്‍ രമിപ്പിക്കുന്നവന്‍ എന്നാണ് അര്‍ഥമെന്നും മനസിലെ അന്ധകാരം മാറ്റിയെടുക്കുവാന്‍ രാമനെ അറിയണമെന്നും അദ്ദേഹം പറഞ്ഞു. ദേവഭൂമി ത്രൈമാസികയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമകഥയിലൂടെ നമുക്ക് കാട്ടിതരുന്ന സന്ദേശങ്ങള്‍ ജീവിതത്തില്‍ ഉള്‍കൊള്ളുവാന്‍, ഒരു മാസത്തില്‍ ഒതുക്കാതെ വര്‍ഷത്തില്‍ എല്ലായ്പോഴും രാമായണപാരായണത്തിന് നാം മുതിരണമെന്നും അദ്ദേഹം ചൂണ്ടികാട്ടി.
ശ്രീകുമാറിന്‍റെ വാക്കുകള്‍ പൂര്‍ണ്ണമായി കേള്‍ക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക....