18 July, 2023 06:39:16 PM
മള്ളിയൂർ വിനായക ചതുർഥി ആഗസ്റ്റ് 20ന്: കൊടിയേറ്റ് 14ന്, ആറാട്ട് 21ന്
കോട്ടയം: മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർഥി ഉത്സവം ഓഗസ്റ്റ് 14 മുതൽ 21 വരെ ആഘോഷിക്കും. 14നു കൊടിയേറ്റ്, 20ന് വിനായക് ചതുർഥി, 21ന് ആറാട്ട്. ഓഗസ്റ്റ് 14നു രാവിലെ 10.30നു മനയത്താറ്റില്ലത്ത് ആര്യൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റ്, ഉത്സവ ദിനങ്ങളിൽ ഗണപതിയുടെ സന്നിധിയിൽ പ്രശസ്ത കലാകാരന്മാർ പരിപാടികൾ അവതരിപ്പിക്കും.
14നു രാവിലെ 9നു ചോറ്റാനിക്കര സത്യൻ നാരായണ മാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യം, വൈകിട്ട് 7നു ഗണേശന് പഞ്ചവാദ്യം, വൈകിട്ട് 9.30ന് മണ്ഡപത്തിൽ ശിവമണി, മട്ട ന്നൂർ ശങ്കരൻകുട്ടി മാരാർ എന്നിവർ ഒന്നിക്കുന്ന സംഗീത സമന്വയം.
ഓഗസ്റ്റ് 15 മുതൽ ഉത്സവബലി ദർശനം. 15നു വൈകിട്ട് ആറിനു ചലച്ചിത്ര പിന്നണി ഗായകൻ സുദീപ് അവതരിപ്പിക്കു ന്ന സംഗീതസദസ്സ്, എട്ടിന് ചെറുതാഴം ചന്ദ്രൻ, കലാനില യം ഉദയൻ നമ്പൂതിരി എന്നിവ രുടെ ഇരട്ടത്തായമ്പക. 16നു ഭരത് സുന്ദർ അവതരിപ്പിക്കുന്ന സംഗീതസദസ്സ്, 17നു കോട്ടയ്ക്കൽ പിഎസി നാട്യസം നാട്യസംഘം അവതരിപ്പിക്കുന്ന കർണപഥം കഥകളി, 18ന് വൈകിട്ട് ഏഴിന് എം.ജി ശ്രീകുമാർ നയിക്കുന്ന സംഗീതസന്ധ്യ, 19നു രാവിലെ എട്ടിനു ശ്രീബലി, പരക്കാട് തങ്കപ്പൻ മാരാർ, ചെർപ്പുളശേരി ശിവൻ എന്നിവർ നയിക്കു പഞ്ചവാദ്യം. ചെറിയ വിളക്കിന് പോരൂർ ഉണ്ണികൃഷ്ണൻ, കല്ലൂർ ഉണ്ണികൃഷ്ണൻ, ചെർപ്പുളശ്ശേരി ജയൻ എന്നിവരുടെ പ്രമാണത്തിൽ പഞ്ചാരിമേളം.
മള്ളിയൂർ വിനായക ചതുർഥിദിനമായ 20നു പുലർച്ചെ 5.30 നു മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ 10,008 നാളികേരം കൊണ്ടു മഹാഗണപതി ഹോമം, 11നു മഹാഗണപതിഹോമം ദർശ നം 12നു ഗജപൂജ, ആനയൂട്ട്, ശ്രീബലി, പെരുവനം കുട്ടൻ മാ രാരുടെ പ്രമാണത്തിൽ പഞ്ചാരി മേളം. 5.30നു കാഴ്ചശ്രീബലി, വലിയ വിളക്ക്, മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരുടെ പ്രമാണത്തിൽ പാണ്ടിമേളം, 10ന് പള്ളിവേട്ട എഴുന്നള്ളത്ത്. ആറാട്ട് ദിനമായ ഓഗസ്റ്റ് 21നു 5.30നു മള്ളിയൂർ മനയിൽ ഇറക്കിപ്പൂജ, തുടർന്ന് ആറാട്ട് എതിരേൽപ്, 7.30ന് ആറാട്ട് സദ്യ.