17 July, 2023 03:56:45 PM
രാമായണം നിത്യപാരായണത്തിനുള്ളതാണ് - സ്വാമി ദർശനാനന്ദ സരസ്വതി
ഏറ്റുമാനൂര്‍: രാമായണം കേവലം ഒരു മാസത്തേക്ക് മാത്രമുള്ള പാരായണ വിഷയമല്ലെന്നും നിത്യജീവിതത്തിന്‍റെ ഭാഗമാക്കേണ്ടതാണെന്നും പൂഞ്ഞാർ വേദർഷി ആശ്രമം മഠാധിപതി സ്വാമി ദർശനാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു. മഹത്തായ ഈ നിഷ്ഠയിൽ നിന്നും വർഷത്തിലെ പതിനൊന്നു മാസങ്ങളിലും വ്യതിചലിക്കുന്നത് ഋഷികളെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. വെമ്പള്ളി ദേവീക്ഷേത്ര സന്നിധിയിൽ ആരംഭിച്ച ശ്രീമദ് രാമായണ തത്വസമീക്ഷയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിയുടെ ഭാഷ ശുദ്ധമാക്കുന്നതിന് സുന്ദരകാണ്ഡം ഏറ്റവും ഉപകാരപ്രദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെമ്പള്ളി കാവിലമ്മ സേവാസമിതി പ്രസിഡന്റ് പി.ജിതേന്ദ്രകുമാർ അദ്ധ്യക്ഷനായിരുന്നു. രാം പ്രസ്ഥാൻ സംസ്ഥാന അദ്ധ്യക്ഷ ശാന്ത എസ്. പിള്ള രാമായണ സന്ദേശം നൽകി. രാമായണ തത്വസമീക്ഷാചാര്യൻ പി.കെ.അനീഷ് രാമായണ മാഹാത്മ്യ പ്രഭാഷണം നിർവ്വഹിച്ചു. ശ്രീമതി മല്ലികാ ദേവി രാമായണ പാരായണം നടത്തി. ഇ.പി.ഗിരീഷ് സ്വാഗതവും പി.ഡി. വേണുകുട്ടൻ നന്ദിയും പറഞ്ഞു