10 July, 2023 02:09:59 AM
മദ്യലഹരിയിലായ ദമ്പതികൾ തങ്ങളുടെ ഒന്നര വയസുള്ള കുട്ടിയെ വലിച്ചെറിഞ്ഞു
കൊല്ലം: മദ്യലഹരിയിലായിരുന്ന ദമ്പതികൾ തങ്ങളുടെ ഒന്നര വയസുള്ള കുട്ടിയെ വലിച്ചെറിഞ്ഞ് പരിക്കേൽപ്പിച്ചു. തലയ്ക്ക് പരിക്കേറ്റ കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലം കുറമ്പാലത്ത് താമസിക്കുന്ന തമിഴ് വംശജരായ മുരുകൻ, മാരിയമ്മ എന്നിവരാണ് കുട്ടിക്ക് നേരെ ആക്രമണം നടത്തിയത്.
വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് കുട്ടിയെ വലിച്ചെടുത്ത് വീടിന് പുറത്തേക്ക് എറിയുകയായിരുന്നു. കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ ചേർന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. കുട്ടിയെ ആക്രമിച്ചതിന്റെ പേരിൽ ഇവർ പരസ്പരം ആരോപണം ഉന്നയിച്ചതോടെയാണ് രണ്ട് പേരെയും കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് വ്യക്തമാക്കി.