05 May, 2023 08:38:54 PM


പ്രസിദ്ധമായ മംഗളാ ദേവി ക്ഷേത്രത്തിൽ ചിത്രാപൗർണമി മഹോത്സവം നടന്നു



കുമളി: പ്രസിദ്ധമായ മംഗളാ ദേവി ക്ഷേത്രത്തിൽ ചിത്രാപൗർണമി മഹോത്സവം നടന്നു. ഐതിഹ്യ പ്രസിദ്ധമായ കണ്ണകീ ദേവിയുടെ പ്രതിഷ്ഠ കണ്ട് തൊഴുത് അനുഗ്രഹം തേടാൻ ഈ വർഷം വലിയ ഭക്തജനത്തിരക്കാണനുഭവപ്പെട്ടത്.

പെരിയാർ വന്യജീവി സങ്കേതത്തിനുള്ളിൽ കുമളിയിൽ നിന്നും 13 കിലോമീറ്റർ അകലെയാണ് മംഗളാ ദേവി ക്ഷേത്രം. വർഷത്തിൽ ഒരിക്കൽ ചിത്രാപൗർണമി ദിനത്തിൽ മാത്രമാണ് ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനമുള്ളത്. 

സമുദ്രനിരപ്പിൽ നിന്നും 1337 അടി ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളവും തമിഴ് നാടും സംയുക്തമായാണ് ഉത്സവം നടത്തുന്നത്. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നു മായി നിരവധി ഭക്തരാണ് കണ്ണകി ദേവിയുടെ അനുഗ്രഹം തേടി മംഗളാ ദേവിയിലെത്തിയത്. 

രാവിലെ 6 മുതലാണ് പ്രവേശനം അനുവദിച്ചത്. 2.30 വരെയാണ് പ്രവേശനാനുമതിയുളളത്. വൈകീട്ട് 5.30 ന് ശേഷം ഭക്തജനങ്ങൾക്ക് ക്ഷേത്ര പരിസരത്ത് തുടരാൻ അനുവാദം നൽകിയിരുന്നില്ല. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള പൂജാരിമാർ പൂജകൾക്ക് കാർമികത്വം വഹിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K