07 April, 2023 10:56:58 AM
പൗര്‍ണ്ണമിക്കാവില്‍ നടന്ന പ്രപഞ്ചയാഗം സമംഗളം സമാപിച്ചു
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി പൗര്‍ണ്ണമിക്കാവില്‍ നടന്ന പ്രപഞ്ചയാഗം സമംഗളം സമാപിച്ചു. നിറനിലാവ് നിറഞ്ഞാടിയ പൗര്‍ണ്ണമിക്കാവില്‍ സംഘാടകരെ പോലും വിസ്മയിപ്പിക്കുന്ന തിരക്കാണ് അനുഭവപ്പെട്ടത്. പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്ന അഞ്ച് യാഗകുണ്ഡങ്ങളിലാണ് ഒരേ സമയം മന്ത്രോച്ചാരണങ്ങള്‍ നടന്നത്.
ഇന്നലെ നേപ്പാളിലെ പശുപതിനാഥ ക്ഷേത്രത്തിലെ മുല്‍ഭട്ടായ ഗണേഷ് ഭട്ടുള്‍പ്പെടെ കന്യാകുമാരി, കാശി, രാമേശ്വരം, കാളപസ്തി, മഹാകാലേശ്വര്‍ തുടങ്ങി മഹാക്ഷേത്രങ്ങളിലെ ആചാര്യന്‍മാര്‍ യാഗശാലയില്‍ പ്രപഞ്ചയാഗത്തിലെ പൂജകളില്‍ പങ്കെടുത്തു.
യാഗാചാരര്യനായ കൈലാസപുരി സ്വാമിയേയും മഠാധിപതിയായ സിന്‍ഹാ ഗായത്രിയേയും കാണാനും അനുഗ്രഹം വാങ്ങാനും മണിക്കൂറുകളോളമാണ് കൈകുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധര്‍ വരെ കാത്ത് നിന്നത്.
ഇന്നലെ രാത്രി നടന്ന ഗുരുസി പൂജയോടെ പ്രപഞ്ചയാഗം സമാപിച്ചു. ഇനി മേയ് അഞ്ചാം തീയതിയേ പൗര്‍ണ്ണമിക്കാാവിലെ ക്ഷേത്ര നട തുറക്കു. യാഗത്തില്‍ പങ്കെടുക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാ ഭക്തരോടും പ്രപഞ്ചയാഗ സ്വാഗത സംഘം ചെയര്‍മാന്‍ ഡോ. ജി. മാധവന്‍ നായര്‍ നന്ദി പറഞ്ഞു.