31 March, 2023 12:18:13 AM


തിരുവനന്തപുരം പൗര്‍ണ്ണമികാവില്‍ പ്രപഞ്ചയാഗത്തിന് ഇന്ന് തുടക്കം



തിരുവനന്തപുരം: മനുഷ്യനും പ്രകൃതിയും ഒന്നാകുന്ന പ്രപഞ്ചയാഗത്തിന് ഇന്ന് വെങ്ങാനൂർ ചാവടിനട പൗർണ്ണമിക്കാവ് ക്ഷേത്രത്തിൽ തുടക്കം കുറിക്കും. മാർച്ച്‌ 31 മുതൽ ഏപ്രിൽ 06 വരെയാണ് യാഗം. ഹിമാലയ തപസ്വിയും അഘോരിസന്യാസിയുമായ 1008 മഹാമണ്ഡലേശ്വര്‍ ശ്രീ ശ്രീ കൈലാസപുരി സ്വാമിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന യാഗത്തിന് 252 വേദശാസ്ത്ര പണ്ഡിതന്മാരും 108 ദിവ്യക്ഷേത്രങ്ങളിൽ നിന്നുള്ള പുരോഹിതരും തന്ത്രിമാരും നേതൃത്വം നൽകും. 


നേപ്പാളിലെ പശുപതിനാഥ് ക്ഷേത്രം, മഹാകാല ഭൈരവ ക്ഷേത്രം, ബദരീനാഥ്, ഹരിദ്വാര്‍, ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, സൂര്യകാലടിമന അടക്കമുളള 108 പ്രമുഖ ക്ഷേത്രങ്ങളിലെ മുഖ്യപുരോഹിതന്മാ‍രും തന്ത്രിമാരും ഹിമാലയത്തില്‍ നിന്നെത്തുന്ന  7 ശിവയോഗി സിദ്ധന്‍മാരും പ്രമുഖ മഠങ്ങളിലെ സന്ന്യാസിമാരുമടക്കം 262 വേദശാസ്ത്രികള്‍ പണ്ഡിതര്‍ പ്രപഞ്ചയാഗത്തിന് കാര്‍മികരാകും. രാജ്യത്തെ 108 ക്ഷേത്രങ്ങളിലെ മണ്ണും അവിടങ്ങളിലെ തീര്‍ത്ഥവും യാഗവേദിയില്‍ പൂജിക്കും. 12008 ഇഷ്ടികകള്‍ ഉപയോഗിച്ചാണ് പ്രപഞ്ചയാഗത്തിലെ യാഗകുണ്ഡങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. 


1008 അമൂല്യ ഔഷധങ്ങള്‍, 7 വീതമുളള സുഗന്ധദ്രവ്യങ്ങള്‍, പട്ടുവസ്ത്രങ്ങള്‍, സ്വര്‍ണം, വെളളി ഇവയും ടണ്‍കണക്കിന് തേനും നെയ്യും ഉപയോഗിച്ചാണ് യാഗത്തില്‍ 108 അതിവിശിഷ്ട പൂജകളും ഹോമങ്ങളും നടത്തുക. ഏഴ് ദിവസം നടക്കുന്ന യാഗത്തില്‍ 64 വേദ പണ്ഡിതരുടെ വേദപാരായണവും 1008 പേര്‍ ലളിതാസഹസ്ര നാമപാരായണവും നടത്തും.


 20 ലക്ഷത്തിലധികം ഭക്തർ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷത്തെ മഹാകാളികായാഗത്തിൽ ഉണ്ടായ വൻ ഭക്തജനപങ്കാളിത്തത്തിന്‍റെ അനുഭവത്തിന്‍റെ പശ്ചാത്തലത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ഇക്കുറി ഏർപ്പെടുത്തിയിട്ടുള്ളത്. കെ എസ് ആർ ടി സി, പോലീസ്, റവന്യു, കെ എസ് ഇ ബി, വാട്ടർ അതോറിറ്റി തുടങ്ങി വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തി അവലോനയോഗങ്ങൾ നടന്നുകഴിഞ്ഞു. 


ഐഎസ്ആര്‍ഓ മുന്‍ ചെയര്‍മാന്‍ പത്മവിഭൂഷന്‍ ജി.മാധവന്‍നായരാണ് പ്രപഞ്ചയാഗം നടത്തിപ്പിന് ചുക്കാന്‍ പിടിക്കുന്നത്. യാഗദിവസങ്ങളില്‍ മുഖ്യയാഗാചാര്യന്‍ കൈലാസപുരിയെ ഭക്തര്‍ക്ക് കാണുന്നതിന് പ്രത്യേക സൌകര്യം ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്രട്രസ്റ്റ് മുഖ്യകാര്യദര്‍ശി എം.എസ്. ഭുവനചന്ദ്രന്‍, പ്രസിഡന്‍റ് അനന്തപുരി മണികണ്ഠന്‍, സെക്രട്ടറി വെളളാര്‍ സന്തോഷ് എന്നിവര്‍ അറിയിച്ചു. 


പ്രപഞ്ചയാഗത്തില്‍ നടത്തുന്ന സമര്‍പ്പണ ഹോമങ്ങള്‍


ബാല ത്രിപുര സുന്ദരി ദേവത അനുവാദ പൂജ

സർവ്വ ദേവത ശക്തി സങ്കൽപ്പ പൂജ

ആദിശക്തി പ്രപഞ്ച ഹോമം

ലോക ക്ഷേമാർത്ഥ ആയുഷ് ഹോമം

മഹാഗണപതി ഹോമം

ഷോഡശ വിഘ്നശ്വര ഹോമം (32)

മഹാകാർത്യായനി ഹോമം

വിദ്യാ വിജയ ഹോമം

51 അക്ഷര ദേവതാ ഹോമം

മഹാ മൃത്യുഞ്ജയേശ്വര ഹോമം

ഏകാദശ രുദ്ര ഹോമം

മഹാലക്ഷ്മി ഹോമം

അഷ്ടലക്ഷ്മി ഹോമം

ഷോഡശ അഷ്ട ലക്ഷ്മി ഹോമം

ധന ആകർഷണ ഭൈരവ ഹോമം

പഞ്ചശക്തി ഹോമം

ഗോത്ര സങ്കൽപ്പ സപ്തർഷി പൂജ

നവദുർഗ്ഗാ ഹോമം

ത്രയംബക ഹോമം

ഉഗ്ര രക്തചാമുണ്ഡി ഹോമം

സ്കന്ദ കുമാര ഹോമം

മഹാരുദ്ര ആഞ്ജനേയ ഹോമം

ദേവീ മൂലമന്ത്ര മാലാ മന്ത്ര ഹോമം

സർവ്വ നാഗദേവത പ്രീതികര ഹോമം

28 നക്ഷത്ര ദേവത പൂജ

കുലദേവത പ്രീതി ഹോമം

നവഗ്രഹ ഹോമം

ആത്മതത്വ വിദ്യാതത്വ ശിവതത്വ പൂജ

അഷ്ട ഭൈരവ ഹോമം

പുഷ്പാഭിഷേകം (7 ദിവസവും)

ഗംഗാ പൂജ

പുണ്ണ്യാഹ വാചനം

പഞ്ചഗവ്യ പൂജ

പഞാജാസന പൂജ

മഹാപൂർണ്ണാഹുതി

മഹാവസ്ത്രാ ഹൂതി

മഹാ ആരതി

ഗജപൂജ

വാജി പൂജ

ഗോമാതാ പൂജ

ബ്രഹ്മചാരി പൂജ

സുമംഗലി പൂജ

ദമ്പതി സൗഭാഗ്യ പൂജ

വസോർധാര

ആയുരാരോഗ്യ പൂജ 

പിതൃമുക്തിക്കായി ഒരു ലക്ഷത്തിപതിനായിരത്തെട്ട് തില ഹോമങ്ങള്‍ക്കു തുല്യമായ മഹാ കൈലഭൈരവ ഹവനം



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K