28 March, 2023 09:07:02 PM


അധികാരസ്ഥാനലബ്ധിക്കായുള്ള ബഗളമുഖി ബ്രഹ്മാസ്ത്രഹോമം പൗർണമിക്കാവിലും



തിരുവനന്തപുരം: വെങ്ങാനൂര്‍ ചാവടിനടയിലെ പൗർണമിക്കാവ് ശ്രീബാലഭദ്രാദേവീ ക്ഷേത്രത്തിൽ മാര്‍ച്ച് 31 മുതൽ ഏപ്രിൽ 6 വരെ നടക്കുന്ന പ്രപഞ്ചയാഗത്തിൽ വിശിഷ്ടമായ ബഗളമുഖി ബ്രഹ്മാസ്ത്രഹോമം നടക്കും. ത്രിശക്തിമാതാബഗളമുഖി ക്ഷേത്രത്തിലെ മുഖ്യപുരോഹിതനായ പണ്ഡിറ്റ് മുകേഷ് ശർമ്മയാണ് പൗർണമിക്കാവിലെ ബഗളമുഖി ബ്രഹ്മാസ്ത്ര ഹോമത്തിന് കാർമ്മികത്വം വഹിക്കുന്നത്. രാഷ്ട്രീയത്തിലും ഉദ്യോഗസ്ഥതലത്തിലും അർഹതയുള്ള അധികാരസ്ഥാനങ്ങൾ വേഗത്തിൽ കിട്ടുന്നതിന് വേണ്ടി ബഗളമുഖി ബ്രഹ്മാസ്ത്രഹോമം നടത്തുന്നത് പതിവാണ്. 

മദ്ധ്യപ്രദേശിലെ നഖേൻ ജില്ലയിലൂടെ ഒഴുകുന്ന നർമ്മദാനദിയുടെ കൈവഴിയായ ലഖുന്ദർ നദിയുടെ തീരത്താണ് ബഗളമുഖി ക്ഷേത്രം. മഹാഭാരതയുദ്ധം ജയിക്കുന്നതിനായി ശ്രീകൃഷ്ണന്റെ നിർദ്ദേശപ്രകാരം യുധിഷ്ഠിരൻ നിർമ്മിച്ച ക്ഷേത്രമാണ് ത്രിശക്തി മാതാബഗളമുഖി. മഹാഭാരതയുദ്ധം ജയിച്ചതിന്ശേഷം യുധിഷ്ഠിരൻ സ്ഥിരമായി ബഗളമുഖിയിൽവന്ന്പ്രാർത്ഥിക്കുമായിരുന്നു.

യുധിഷ്ഠിരന്റെ പാത പിന്തുടർന്ന് അധികാരലബ്ധിക്കായി നാട്ടുരാജാക്കൻമാർ ബഗളമുഖി ബ്രഹ്മാസ്ത്രഹോമം നടത്തിയിരുന്നു. ഉത്തരേന്ത്യയിലെ മുതിർന്ന രാഷ്ട്രീയനേതാക്കൻമാർ തിരഞ്ഞെടുപ്പിന് മുമ്പായി ഹോമം ബഗളമുഖീബ്രഹ്മാസ്ത്രഹോമം നടത്താറുണ്ട്. വറ്റൽമുളകും കുരുമുളകും മഞ്ഞളും റോസാപ്പൂവുമാണ് പ്രധാനപൂജാദ്രവ്യങ്ങൾ. തിരഞ്ഞെടുപ്പുകളിൽ നരേന്ദ്രമോദി ജയിക്കാൻ വേണ്ടി സഹോദരൻ പങ്കജ് മോദി ബഗളമുഖി ബ്രഹ്മാസ്ത്ര ഹോമം ചെയ്തിരുന്നു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K