22 January, 2023 07:41:32 PM
കാണക്കാരി ക്ഷേത്രത്തില്‍ കൊടിയേറ്റ് 24ന്; കൊടിക്കൂറയും കൊടിക്കയറും എഴുന്നള്ളിച്ചു
ഏറ്റുമാനൂര്‍: കാണക്കാരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഉത്സവം ജനുവരി 24ന് കൊടിയേറി 31ന് ആറാട്ടോടെ സമാപിക്കും. ഉത്സവത്തിന് മുന്നോടിയായി കൊടിക്കൂറയും കൊടിക്കയറും ഇന്ന് വൈകിട്ട് ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രസന്നിധിയില്‍ നിന്നും രഥഘോഷയാത്രയായി കാണക്കാരി ക്ഷേത്രത്തില്‍ എത്തിച്ചു.
24ന് വൈകിട്ട് 7.30ന് തന്ത്രി മനയത്താറ്റ് കൃഷ്ണന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി ചിറക്കര തെക്കേയില്ലത്ത് പ്രസാദ് നമ്പൂതിരിയുടെയും കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടക്കും. 8ന് മന്ത്രി വി.എന്‍.വാസവന്‍ കലാപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. 25ന് രാത്രി കൊടിക്കീഴില്‍ വിളക്ക്, വലിയകാണിക്ക, പിന്നല്‍ തിരുവാതിര, ഭക്തിഗാനസുധ, 26ന് ഉച്ചയ്ക്ക 101 നാഴിയും പിടിയും, രാത്രി ചാക്യാര്‍കൂത്ത്, കരോക്കെ ഗാനമേള എന്നിവ നടക്കും.
27ന് ഉച്ചയ്ക്ക് 101 നാഴിയും പിടിയും, രാത്രി തിരുവാതിര, നാമമധുരം, ട്രാക്ക് ഗാനമേള, 28ന് ഉച്ചയ്ക്ക് 101 നാഴിയും പിടിയും, രാത്രി ഭജന്‍സ്, നാടകം, 29ന് ഉച്ചയ്ക്ക് ഉത്സവബലിദര്‍ശനം, 101 നാഴിയും പിടിയും, രാത്രി നാട്യജ്യോതി, പള്ളിവേട്ടദിനമായ 30ന് ഉച്ചക്ക് ഉത്സവബലിദര്‍ശനം, 101 നാഴിയും പിടിയും, വൈകിട്ട് കാഴ്ചശ്രീബലി, വേല, സേവ, രാത്രി പള്ളിവേട്ട, ഗാനമേള എന്നിവയാണ് പ്രധാന പരിപാടികള്‍.
31ന് ഉച്ചയ്ക്ക് 101 നാഴിയും പിടിയും, ആറാട്ട് സദ്യ, ഓട്ടന്‍തുള്ളല്‍, വൈകിട്ട് സംഗീതാര്‍ച്ചന, കൊടിയിറക്ക്, ദേശപ്രദക്ഷിണം, രാത്രി എതിരേല്‍പ്പ്, ദേശതാലപ്പൊലി, ആറാട്ട്, ഇരുപത്തഞ്ച് കലശം, സംഗീതസദസ്, നൃത്തനാടകം (ഭാരതപുത്രന്‍) എന്നിവയാണ് പരിപാടികള്‍.