29 November, 2022 11:03:27 PM


ഇടപ്പിള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തില്‍ താലപ്പൊലി ഉത്സവത്തിന് 23ന് കൊടിയേറും



കൊച്ചി: ഇടപ്പിള്ളി അഞ്ചുമന ദേവീക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവത്തിന് ഡിസംബര്‍ 23ന് വൈകിട്ട് 7.30 മണിക്ക് തന്ത്രി പുലിയന്നൂര്‍ ശശി നമ്പൂതിരിപ്പാടിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറും. വൈകിട്ട് 5ന് കൊടിയും കൊടിക്കയറും ഇളങ്കാവില്‍നിന്ന് എഴുന്നള്ളിക്കും. ഡിസംബര്‍ 27ന് വൈകിട്ട് 4നാണ് പകല്‍പ്പൂരം.


23ന് ഉച്ചക്ക് പ്രസാദമൂട്ട്, വൈകിട്ട് ഭക്തിഗാനമഞ്ജരി, ദീപാരാധന, രാത്രി രംഗപൂജ, കലാപരിപാടികള്‍, 24ന് രാവിലെ പുറപ്പറ എഴുന്നള്ളിപ്പ്, ഉച്ചക്ക് പ്രസാദഊട്ട്, വൈകിട്ട് ഭുവനേശ്വരി ദേവിക്ക് പൂമൂടല്‍, തിരുവാതിര, സാംസ്കാരിക സമ്മേളനം, ഡാന്‍സ്, ഭക്തിഗാനമേള, 25ന് പുലര്‍ച്ചെ കാപ്പുകെട്ടല്‍, ശ്രീബലി, പുറപ്പറ എഴുന്നള്ളിപ്പ്, ഉച്ചക്ക് പ്രസാദഊട്ട്, വൈകിട്ട് ഭജന, അന്നപൂര്‍ണ്ണേശ്വരി ദേവിക്ക് പൂമൂടല്‍, ഡാന്‍സ്, രാത്രി തായമ്പക, നാടകം, ഭഗവതിപ്പാട്ട്, കളമെഴുത്തും പാട്ട് എന്നിവ നടക്കും.


26ന് പുലര്‍ച്ചെ നടയ്ക്കല്‍പ്പറ, താലപ്പൊലി എഴുന്നള്ളിപ്പ്, രാവിലെ ശ്രീബലി, പുറപ്പറ എഴുന്നളളിപ്പ്, ഉച്ചക്ക് പ്രസാദഊട്ട്,  വൈകിട്ട് ശ്രീഭദ്രകാളിക്ക് പൂമൂടല്‍, കൈകൊട്ടികളി, തിരുവാതിര, രാത്രി തായമ്പക, ഡാന്‍സ്, ഗാനമേള, ഭഗവതിപ്പാട്ട്, കളമെഴുത്തും പാട്ട്, 27ന് പുലര്‍ച്ചെ നടയ്ക്കല്‍ പറ, താലപ്പൊലി എഴുന്നെള്ളിപ്പ്, രാവിലെ ശ്രീബലി, പുതിയകാവ് രതീഷ് മാരാരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളം, മഹാനിവേദ്യം, വൈകിട്ട് പകല്‍പ്പൂരം, ഉദയനാപുരം ഹരികൃഷ്ണന്‍മാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം, പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളം, നാദസ്വരം, ഓട്ടന്‍തുള്ളല്‍,  ദീപാരാധന, രാത്രി ശാസ്താംപാട്ട്, തായമ്പക, നാടന്‍പാട്ട്, ഭഗവതിപ്പാട്ട്, കളമെഴുത്തും പാട്ട്, 28ന് പുലര്‍ച്ചെ 2ന് നടയ്ക്കല്‍പ്പറ, താലപ്പൊലി എഴുന്നള്ളിപ്പ്, ഉദയത്തിനുമുമ്പ് ഗുരുതി, കൊടിയിറക്ക് എന്നിവയാണ് പ്രധാന പരിപാടികള്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K