29 October, 2022 09:49:51 AM
കൊല്ലം കല്ലുങ്കടവ് പാലത്തിലേക്കുള്ള റോഡ് തകര്ന്നു: വാഹനങ്ങള് വഴിതിരിച്ചുവിടുന്നു
കൊല്ലം: പത്തനാപുരം കല്ലുങ്കടവ് പാലത്തിലേക്കുള്ള റോഡ് തകര്ന്നു. വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. തമിഴ്നാട്ടില്നിന്നും പത്തനംതിട്ട അടക്കമുള്ള ജില്ലകളിലേക്ക് ചരക്ക് ഗതാഗതത്തിനുള്ള പ്രധാന പാതയാണ് തകര്ന്നത്. നിലവില് ഇതുവഴി പോകേണ്ട വാഹനങ്ങള് വഴിതിരിച്ചുവിടുകയാണ്. ഇന്നു വൈകിട്ടോ ഞായറാഴ്ച രാവിലെയോ ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് അധികൃതര് അറിയിച്ചു. പുതിയ പാലം നിര്മിക്കാന് മണ്ണെടുത്തതാണ് റോഡ് ഇടിയാന് കാരണമെന്നാണ് നിഗമനം. നിര്മാണം നടക്കുന്നത് അശാസ്ത്രീയമായ രീതിയിലാണെന്നു നാട്ടുകാര് ആരോപിച്ചു.