22 July, 2016 03:19:06 PM
ആട് ആന്റണിയുടെ ശിക്ഷ വിധിക്കുന്നത് 27 ലേക്ക് മാറ്റി
കൊല്ലം: പോലീസ് ഉദ്യോഗസ്ഥന്‍ മണിയന്‍പിള്ളയെ കുത്തിക്കൊന്ന കേസില്‍ ആട് ആന്റണിയുടെ ശിക്ഷ വിധിക്കുന്നത് കൊല്ലം ജില്ലാ സെഷന്‍സ് കോടതി ഈമാസം 27 ലേക്ക് മാറ്റി. സുരക്ഷാ കാരണങ്ങളാല്‍ ആന്‍റണിയെ ഇന്ന് ഹാജരാക്കാനാകില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു. അഭിഭാഷകരുടെ സംഘര്‍ഷം മറയാക്കി ആട് ആന്റണി പോലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമിക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പുണ്ടായിരുന്നു. കേസില്‍ ആട് ആന്‍റണി കുറ്റക്കാരനാണെന്ന് കൊല്ലം ജില്ലാ സെഷന്‍സ് കോടതി വിധിച്ചിരുന്നു.