09 October, 2022 09:51:19 PM
മാന്നാനം ആശ്രമ ദൈവാലയത്തിൽ കൃപാഭിഷേകം ഒക്ടോബർ 26 മുതൽ

കോട്ടയം: മാന്നാനം ആശ്രമ ദൈവാലയത്തിൽ ഒക്ടോബർ 26 മുതൽ 30 വരെ ഫാ.ഡോമിനിക് വാളന്മനാലിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കൃപാഭിഷേകം ബൈബിൾ കൺവെൻഷൻന്റെ മുന്നോടിയായി പന്തലിന്റെ കാല്നാട്ടുകർമം കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം നിർവഹിച്ചു.
ഫാ. സെബാസ്റ്റ്യൻ ചാമത്തറ (പ്രൊവിഷ്യൽ,), ഫാ. മാത്യൂസ് ചക്കലക്കൽ(പ്രിയോർ), ഫാ. ജെയിംസ് മുല്ലശ്ശേരി, ഫാ മാത്യു പോളച്ചിറ, ഫാ. തോമസ് കല്ലുകളം, ബ്ര. മാർട്ടിൻ പെരുമാലിൽ, കുഞ്ഞു കളപ്പുര, റെജി ചവറ, അജി കെ ജോസ്, കുഞ്ഞുമോൻ കുറുമ്പനടം, ജോയ് കൊച്ചുപറമ്പിൽ, ജോസ് ജോൺ പൂകൊമ്പിൽ, ഫാ ആന്റണി കാഞ്ഞിരത്തിങ്കൽ തുടങ്ങിയവർ സംബന്ധിച്ചു.






