10 September, 2022 09:01:21 AM


കൊല്ലം കൊട്ടാരക്കര ഗണപതി ക്ഷേത്രക്കുളം നവീകരണം ആരംഭിച്ചു



കൊല്ലം: കൊട്ടാരക്കര ഗണപതി ക്ഷേത്രക്കുളം നവീകരണം ആരംഭിച്ചു. ഫയർഫോഴ്‌സും നഗരസഭയും ചേർന്നാണ് നവീകരണം നടത്തുന്നത്. നാടിന്റെ തന്നെ നാളുകളായുള്ള ആവശ്യമാണ് സാക്ഷാത്കരിക്കപ്പെടുന്നത്. പായൽ പിടിച്ച് കാടുമുടി കിടക്കുകയായിരുന്നു ചരിത്രപ്രസിദ്ധമായ കൊട്ടാരക്കര ഗണപതി ക്ഷേത്രക്കുളം. കുളം നവീകരിക്കണമെന്ന് മതഭേദമന്യേ നാടിൻറെ നാളുകളായുള്ള ആവശ്യമായിരുന്നു. ഒടുവിലാണ് നഗരസഭയും ഫയർഫോഴ്‌സും ചേർന്ന് നാടിൻറെ ആവശ്യത്തിന് പരിഹാരം കാണുന്നത്.

നഗരസഭയിലെ 100 ലധികം തൊഴിലാളികളും ജീവനക്കാരും ശുചീകരണത്തിൽ പങ്കാളികളാകുന്നുണ്ട്. ചിറക്ക് ചുറ്റും വിളക്കുകൾ സ്ഥാപിക്കാനും ചെടികൾ നട്ടുവളർത്താനും നഗരസഭ ലക്ഷ്യമിടുന്നുണ്ട്. നാലു കോടി രൂപയുടെ ക്ഷേത്രക്കുള നവീകരണത്തിനാണ് ദേവസ്വം ബോർഡ് അനുമതി നൽകിയിട്ടുള്ളത്. ക്ഷേത്ര കുള നവീകരണത്തിൽ ആചാരങ്ങൾക്ക് അനുകൂലമായ എല്ലാവിധ സഹായങ്ങളും നൽകുമെന്ന് ക്ഷേത്ര ഉപദേശക സമിതിയും അറിയിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K