25 August, 2022 08:51:34 AM
മുക്കുപണ്ടം കൊണ്ടുണ്ടാക്കിയ താലി കെട്ടി 14 കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
കൊല്ലം: മുക്കുപണ്ടം കൊണ്ടുണ്ടാക്കിയ താലി കെട്ടിയ ശേഷം 14 കാരിയെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കോഴിക്കോട് സ്വദേശി അജിത്താണ് പീഡനക്കേസില്‍ പിടിയിലായത്. രണ്ടര വര്‍ഷം മുമ്പ് ഇന്‍സ്റ്റഗ്രാം വഴിയാണ് കൊല്ലം കടയ്ക്കല്‍ സ്വദേശിയായ പെണ്‍കുട്ടിയെ അജിത്ത് പരിചയപ്പെടുന്നത്. നിരന്തരമായ ചാറ്റിംഗിലൂടെ കൂടുതല്‍ അടുത്തു.
വിവാഹം കഴിക്കാമെന്ന് വാഗ്ദാനവും നല്‍കി. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വര്‍ക്കല ക്ഷേത്രത്തിന് സമീപമെത്തിച്ചു. മുക്കുപണ്ടം ഉപയോഗിച്ച് താലി കെട്ടി. പിന്നാലെ ലോഡ്ജില്‍ മുറിയെടുത്ത് പീഡിപ്പിക്കുകയായിരുന്നു. വൈകിട്ടോടെ തിരികെ കടയ്ക്കലില്‍ ഇറക്കിവിട്ടശേഷം അജിത്ത് കടന്നുകളഞ്ഞു. കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം കണ്ടതിനെ തുടര്‍ന്ന് സ്കൂള്‍ അതികൃതര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തറിയുന്നത് . ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയില്‍ കടയ്ക്കല്‍ പൊലീസ് കേസെടുത്തു. വയനാട്ടില്‍ നിന്നാണ് അജിത്തിനെ അറസ്റ്റ് ചെയ്തത്.