20 August, 2022 08:19:06 AM
കൊല്ലം കോർപറേഷൻ ഓഫീസിലെ മേയറുടെ മുറിയിൽ തീപിടിത്തം; ഫയലുകളും ഫർണിച്ചറുകളും നശിച്ചു
കൊല്ലം: കൊല്ലം കോർപറേഷൻ ഓഫീസിലെ മേയറുടെ മുറിയിൽ തീപിടിത്തം. മേയർ പ്രസന്ന ഏണസ്റ്റിന്റെ ഓഫീസ് മുറിയിലാണ് തീപിടിത്തമുണ്ടായത്. ഉടൻ തന്നെ ഫയർഫോഴ്സ് എത്തി തീയണച്ചു. തീപിടിത്തത്തിൽ ഫയലുകളും ഫർണിച്ചറുകളും ടിവിയും കത്തി നശിച്ചതായാണ് വിവരം. തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല.