28 July, 2022 06:38:05 PM
പിതൃ പരമ്പരകള്‍ക്ക് വാവൂട്ടി :കല്ലേലി കാവില്‍ കര്‍ക്കടക വാവ് ബലി തര്‍പ്പണം നടന്നു
പത്തനംതിട്ട : കാനനത്തില്‍ വിളഞ്ഞ നൂറകന്‍ , മാന്തല്‍ , മടിക്കിഴങ്ങ് ,ചെകറ് , കാവ് , കൂവ ,കസ്തൂരി മഞ്ഞള്‍ , പനം പൊടി എന്നിവയും കാര്‍ഷിക വിളകളും ചേര്‍ത്ത് വെച്ച അടയും മുളയരിയും , കാട്ടു തേനും നിവേദ്യമായി സമര്‍പ്പിച്ച് നൂറ്റാണ്ടുകളായി ദ്രാവിഡ ഗോത്ര ജനത ആചരിച്ചു വരുന്ന വാവൂട്ട് നടത്തി കല്ലേലി കാവില്‍ പിതൃ പരമ്പരകള്‍ക്ക് കര്‍ക്കടക വാവ് ബലി തര്‍പ്പണം സമര്‍പ്പിച്ചു .
ആചാരവും അനുഷ്ടാനവും പഴമയും കൊണ്ട് ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസത്തില്‍ ഊന്നിയ കാവ് പ്രമാണങ്ങളെ പ്രകൃതിപൂജകള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചു കൊണ്ട് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ കര്‍ക്കിടക വാവ് ഊട്ടും ,വാവ് ബലികര്‍മ്മവും പിതൃ പൂജയും നടന്നു .
പേരറിഞ്ഞിട്ടും നാള് അറിയാത്ത ആത്മാക്കളുടെ മോഷ പ്രാപ്തിക്ക് വേണ്ടി ബന്ധുക്കള്‍ എള്ളും പൂവും സമര്‍പിച്ചു കൊണ്ട് പിണ്ട ദര്‍പ്പണം ചെയ്തു . അനേകായിരം വ്രത നിഷ്ടക്കാര്‍ കര്‍ക്കിടക വാവ് ദിനത്തില്‍ കല്ലേലി കാവില്‍ എത്തി വഴിപാടുകള്‍ സമര്‍പ്പിച്ചു . അച്ചന്‍കോവില്‍ നദിയില്‍ സ്നാനം ചെയ്തു കൊണ്ട് വാവ് ബലിയുടെ കര്‍മ്മം പൂര്‍ത്തിയാക്കി.
വെളുപ്പിനെ 4 മണിയ്ക്ക് കളരിയില്‍ വിളക്ക് തെളിയിച്ചു 999 മലകളെ ഉണര്‍ത്തിച്ചു കൊണ്ട് മലയ്ക്ക് കരിക്ക് പടേനി നടത്തി .തുടര്‍ന്ന് ബലി തര്‍പ്പണ തറയില്‍ കാവ് മുഖ്യ ഊരാളി ഭാസ്കരന്‍ ഊരാളി നിലവിളക്കില്‍ ഭദ്രദീപം പകര്‍ന്നു . താംബൂല സമര്‍പ്പണം ,ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ ,ജല സംരക്ഷണ പൂജ , സമുദ്ര പൂജ, വന്യ ജീവി സംരക്ഷണ പൂജ , നാഗയൂട്ട്,വാനരയൂട്ട്,മീനൂട്