10 June, 2022 03:36:57 PM
കൊല്ലത്ത് യുവമോർച്ച പ്രതിഷേധ മാർച്ചിൽ സംഘർഷം; ജലപീരങ്കി പ്രയോഗിച്ച് പോലീസ്
കൊല്ലം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ കൊല്ലം താലൂക്ക് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രതിഷേധക്കാർക്ക് നേരെ പോലീസ് രണ്ടു പ്രാവശ്യം ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. പ്രവർത്തകർ തടിച്ചുകൂടിയതോടെ ഗതാഗതം തടസപ്പെട്ട നിലയിലാണ്. നേരത്തെ, ഇവിടെ ആർവൈഎഫ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയിരുന്നു. അക്രമാസക്തരായ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി. ഇതിനിടെ ഒരാൾക്ക് പരിക്കേറ്റു.