04 June, 2022 12:13:33 PM
ബൈക്ക് റോഡില്‍ ഉയര്‍ന്നുപൊങ്ങി ട്രാന്‍സ്‌ഫോര്‍മര്‍ വേലിയില്‍ കുടുങ്ങി
കട്ടപ്പന: അമിത വേഗതയയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് ഉയര്‍ന്നുപൊങ്ങി ട്രാന്‍സ്ഫോര്‍മറിന്റെ വേലിക്കെട്ടിനുള്ളില്‍ കുടുങ്ങി. കട്ടപ്പന വെള്ളായാംകുടിയിലാണ് അപകടം നടന്നത്. ബൈക്ക് യാത്രികനായ വലിയകണ്ടം സ്വദേശി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഉയര്‍ന്നു പൊങ്ങിയ ബൈക്ക് ട്രാന്‍സ്‌ഫോര്‍മറിനുള്ളില്‍ കുടുങ്ങിയെങ്കിലും ബൈക്ക് ഓടിച്ച ആള്‍ പുറത്താണ് വീണത്.
വാഹനം ട്രാസ്‌ഫോര്‍മറില്‍ കുടുങ്ങിയതോടെ ബൈക്ക് ഓടിച്ച ആള്‍ പിന്നാലെ എത്തിയ ബൈക്കില്‍ കയറി രക്ഷപെട്ടു. കെ.എസ്. ഇ.ബി അധികൃതരെത്തി വൈദ്യതി ബന്ധം വിച്ഛേദിച്ചതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. പൊലീസും അഗ്‌നിരക്ഷ സേനയമെത്തി ജെസിബിയുടെ സഹായത്തോടെയാണ് വാഹനം പുറത്തെടുത്തത്. അപകടം നടന്നതോടെ പ്രദേശത്ത് നേരിയ ഗതാഗത കുരുക്കും ഉണ്ടായി. ബൈക്കിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് അപകടത്തില്‍പ്പെട്ട ബൈക്കിന്റെ ഉടമയ്‌ക്കെതിരെ പൊലീസും മോട്ടോര്‍ വാഹനവകുപ്പും നടപടി സ്വീകരിക്കും.