04 September, 2023 07:42:20 PM
എക്സൈസ് ഇൻസ്‌പെക്ടർക്ക് മാസപ്പടി: 1 ലക്ഷം രൂപയുമായി കള്ള് ഷാപ്പുടമ പിടിയിൽ
തൊടുപുഴ: ഓണത്തിനോടനുബന്ധിച്ച് തൊടുപുഴ എക്സൈസ് റേഞ്ച് ഓഫീസ് പരിധിയിലുള്ള വിവിധ കള്ളുഷാപ്പുകളിൽ നിന്ന് തൊടുപുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിയാദ് മാസപ്പടി വാങ്ങുന്നുവെന്നും ഷാപ്പുകളിൽ നിന്നും സമാഹരിച്ച തുക കള്ളുഷാപ്പ് കോൺട്രാക്ടറും സംഘടനാ ഭാരവാഹിയുമായ സജീവ് എന്നയാൾ കൈമാറുമെന്നുള്ള രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്ന് തൊടുപുഴ എക്സൈസ് റേഞ്ച് ഓഫീസിൽ ഇടുക്കി വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽ പെടാത്ത 1,05,00 രൂപയുമായി സജീവ് എന്നയാളെ പിടികൂടി.
ഇയാളുടെ കൈവശം കാണപ്പെട്ട പണം ഓണത്തിന് ഉദ്യോഗസ്ഥൻമാർക്ക് കൊടുക്കുവാനായി വിവിധ കള്ള് ഷാപ്പുകളിൽ നിന്നും ശേഖരിച്ച തുകയാണെന്ന് കരുതുന്നു.പണം പിടിച്ചെടുത്തതിനെ തുടർന്ന് തൊടുപുഴ എക്സ്സൈസ് റേഞ്ച് ഓഫീസിലും തുടർന്ന് കോൺട്രാക്ടർ സജീവിന്‍റെ ഉടമസ്ഥതയിലുള്ള കള്ള് ഷാപ്പുകളിലും വിജിലൻസ് പരിശോധന നടത്തി.