01 October, 2023 06:09:01 PM
അടിമാലി ചീയപ്പാറയ്ക്ക് സമീപം പിക്കപ്പ് വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം
ഇടുക്കി അടിമാലി ചീയപ്പാറയ്ക്ക് സമീപം ചാക്കോച്ചി വളവില്‍ പിക്കപ്പ് വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് അതിഥി തൊഴിലാളി മരിച്ചു. അസം നാഗണ്‍കാച്ചു സ്വദേശി സിക്കന്ദര്‍ അലിയാണ് മരിച്ചത്. വാഴക്കുളത്തേക്ക് ജനറേറ്റര്‍ കെട്ടിവലിച്ച് പോവുകയായിരുന്ന പിക്കപ്പാണ് മറിഞ്ഞത്. 50 അടി താഴ്ചയിലേക്ക് മറിഞ്ഞ ജീപ്പിനടിയില്‍ നിന്നാണ് സിക്കന്ദര്‍ അലിയെ പുറത്തെടുത്തത്.ഇയാള്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി