07 November, 2023 12:02:18 PM


ഇടുക്കിയിൽ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു



തൊടുപുഴ: ഇടുക്കി കരുണാപുരത്ത് കമ്പി വേലിയിൽ നിന്നും ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. വന്യ മൃഗങ്ങളെ തടയാനി സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നുമാണ് ഷോക്കേറ്റത്. തണ്ണിപ്പാറ സ്വദേശി ഓവേലിൽ വർഗീസ് ജോസഫാണ് മരിച്ചത്. ‌‌‌ ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K