09 September, 2023 04:06:28 PM


കുപ്പി മാറി മദ്യത്തില്‍ മിക്സ് ചെയ്തത് ബാറ്ററി വെള്ളം; ഇടുക്കിയില്‍ 62 കാരന് ദാരുണാന്ത്യം



തോപ്രാംകുടി: മദ്യത്തില്‍ ബാറ്ററി വെള്ളം ഒഴിച്ച് കഴിച്ചയാള്‍ക്ക് ദാരുണാന്ത്യം. ഇടുക്കി തോപ്രാംകുടിയിലാണ് സംഭവം. മൂലമറ്റം സ്വദേശി മഠത്തിൽ മോഹനൻ എന്ന 62കാരനാണ് മരിച്ചത്. തോപ്രാംകുടിയിലെ ജോലി സ്ഥലത്ത് വച്ച് ഇന്നലെ ഉച്ചയോടെയാണ് മോഹനന്‍ മദ്യം കഴിച്ചത്. സംഭവത്തില്‍ മുരിക്കാശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ജോലി ആവശ്യത്തിനായാണ് ഇയാള്‍ ഇടുക്കിയിലെത്തിയത്.

ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിന് മുന്‍പായി വിദേശ മദ്യം കഴിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കുപ്പി മാറിപ്പോയതിനേ തുടര്‍ന്ന് ബാറ്ററി വെള്ളം മിക്സ് ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അവശനിലയിലായ മോഹനനെ ഇന്നലെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K