03 October, 2023 10:21:40 AM


ബിജെപി അംഗത്വം നേടിയ ഫാ. കുര്യാക്കോസിനെ ചുമതലയില്‍ നിന്നും മാറ്റി ഇടുക്കി രൂപത



ഇടുക്കി:  ഇടുക്കിയില്‍ ബി.ജെ.പിയില്‍ പ്രാഥമിക അംഗത്വം നേടിയ ഫാ. കുര്യാക്കോസ് മറ്റത്തിനെ ഇടവക ചുമതലയില്‍ നിന്നും മാറ്റി ഇടുക്കി രൂപത. ഇത് സംബന്ധിച്ച്‌ രൂപതയുടെ പത്രക്കുറിപ്പ് പുറത്തിറങ്ങി. 

ഇടുക്കി രൂപതയില്‍ ഇതാദ്യമായി ഒരു വൈദികൻ ബി ജെ പിയില്‍ അംഗമായി. കൊന്നത്തടി പഞ്ചായത്ത് മങ്കുവ സെൻതോമസ് ദേവാലയത്തിലെ ഇടവക വൈദികൻ ഫാ. കുര്യക്കോസ് മറ്റമാണ് ബി ജെ പിയില്‍ ചേര്‍ന്നത്. ഇടുക്കിയില്‍ ആദ്യമായാണ് ഒരു വൈദികൻ ബി ജെ പിയില്‍ അംഗമാകുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. ബി ജെ പി ഇടുക്കി ജില്ലാ പ്രസിഡണ്ട് കെ എസ് അജി നേരിട്ടെത്തിയാണ് വൈദികനെ ഷാള്‍ അണിയിച്ച്‌ ബി ജെ പി അംഗമായി സ്വീകരിച്ചത്.

മൂന്നുവര്‍ഷം മുൻപാണ് ഫാദര്‍ കുര്യാക്കോസ് മറ്റം മങ്കുവ സെൻതോമസ് ദേവാലയത്തിലെ ഇടവക വികാരിയായി എത്തുന്നത്. വരുന്നവര്‍ഷം ഇടവക ഭരണങ്ങളില്‍ നിന്ന് വിരമിക്കുന്ന ഫാദര്‍ കുര്യാക്കോസ് മറ്റം നാലുദിവസം മുൻപാണ് ന്യൂനപക്ഷമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അനില്‍ ദേവസ്യ ന്യൂനപക്ഷമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി പോളി എന്നിവരില്‍ നിന്നും ബിജെപിയുടെ പ്രാഥമിക അംഗത്വം സ്വീകരിക്കുന്നത്. തുടര്‍ന്ന് ബിജെപി ഇടുക്കി ജില്ല പ്രസിഡൻറ് കെ എസ് അജി മങ്കുവയിലെത്തി വൈദികനെ ഷാള്‍ അണിയിച്ച പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. സംസ്ഥാനത്തെ ബിജെപിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വൈദികൻ ബിജെപിയില്‍ പ്രാഥമിക അംഗത്വം നേടുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K