19 October, 2023 08:04:43 AM
മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കുന്നു; നടപടി ആനയിറങ്കല്‍ -ചിന്നക്കനാല്‍ മേഖലയില്‍
മൂന്നാർ : മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കുന്നു. ആനയിറങ്കല്‍ -ചിന്നക്കനാല്‍ മേഖലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി ഏല കൃഷി നടത്തിയതാണ് ഒഴിപ്പിക്കുന്നത്. അഞ്ച് ഏക്കര്‍ ഏല കൃഷിയാണ് ഒഴിപ്പിക്കുന്നത്. ജില്ലാ കലക്ടറുടെ കീഴിലുള്ള ദൗത്യ സംഘത്തിന്റേതാണ് നടപടി.