06 November, 2023 09:29:42 AM


ഇടുക്കി ശാന്തൻപാറയിൽ ഉരുൾപൊട്ടൽ; വീടിന്‍റെ ഭിത്തി തകർന്ന് ഒരാൾ മരിച്ചു



ഇടുക്കി: ശാന്തൻപാറ ചേരിയാറിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു. ചേരിയാർ സ്വദേശി ശാവുംപ്ലാക്കൽ റോയി ആണ് മരിച്ചത്.

ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. വീടിനുള്ളിൽ കിടന്നുറങ്ങിയ റോയിയുടെ മുകളിലേക്ക് മണ്ണിടിച്ചിലിനെ തുടർന്ന് ഭിത്തി ഇടിഞ്ഞു വീഴുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

അതേസമയം കനത്ത മഴയെ തുടർന്ന് ശാന്തൻപാറ പേത്തൊട്ടിയിലും ചതുരംഗപ്പാറയിലും ഉരുൾ പൊട്ടലുണ്ടായി. കനത്ത മഴയിൽ വ്യാപക കൃഷിനാശമാണ് ഉണ്ടായിട്ടുള്ളത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K