10 October, 2023 06:42:38 PM
ഇടുക്കി കൊച്ചറയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ഷോക്കേറ്റ് മരിച്ചു
ഇടുക്കി: കൊച്ചറയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ഷോക്കേറ്റ് മരിച്ചു. ചെമ്പകശ്ശേരിൽ കനകാധരൻ, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്. പറമ്പിൽ പൊട്ടി കിടന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. പുല്ല് ചെത്താൻ പോയപ്പോഴാണ് ഷോക്കേറ്റത്. മൃതദേഹങ്ങൾ കൊച്ചറയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്