27 October, 2023 02:35:09 PM
നെടുംകണ്ടത്ത് പില്ലർകുഴിയിൽ തലകീഴായി മൃതദേഹം; പൊലീസ് അന്വേഷണം തുടങ്ങി
ഇടുക്കി: നെടുംകണ്ടം തൂക്കുപാലത്ത് ബസ് സ്റ്റാൻഡിന് സമീപത്തെ കുഴിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കെട്ടിടം പണിക്കായി തയ്യാറാക്കിയ പില്ലർ കുഴിയിലാണ് മൃതദേഹം കണ്ടത്. നെടുംകണ്ടം പോലീസിന്റെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
തലകീഴായ നിലയിലാണ് കുഴിയിൽ മൃതദേഹം കണ്ടെത്തിയത്. എങ്ങനെയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമല്ല. ആളെ തിരിച്ചറിയാനുള്ള അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. വിവരമറിയിച്ച് നാട്ടുകാരായ നിരവധി പേരാണ് ഇവിടേക്ക് എത്തിയത്.