10 October, 2023 04:44:00 PM
ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളികൾ തമ്മിൽ കൂട്ടത്തല്ല്; 3 പേർക്ക് പരിക്ക്
ഇടുക്കി: ചെമ്മണ്ണാട്ടിൽ അന്യസംസ്ഥാനതൊഴിലാളികൾ തമ്മിൽ കൂട്ടത്തല്ല്. ജോലിയെക്കുറിച്ചുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്നു രാവിലെയാണ് സംഭവം. ചെമ്മണ്ണാറിലുള്ള ടി കമ്പനിയുടെ തൊഴിലാളികൾ തമ്മിലാണ് സംഘർഷമുണ്ടായത്. രാവിലെ കമ്പനിയിൽ എത്തിയപ്പോൾ ഇവരിൽ ചിലർക്ക് ജോലി ഇല്ലെന്ന് അധികൃതർ പറഞ്ഞു. തുടർന്നാണ് സംഘർഷമുണ്ടായത്.