17 November, 2023 12:32:49 PM


കുട്ടിക്കാനത്ത് അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം മറിഞ്ഞ് 6 പേര്‍ക്ക് പരിക്ക്



ഇടുക്കി: ഇടുക്കി കുട്ടിക്കാനം മുറിഞ്ഞപുഴയ്ക്ക് സമീപം അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് 6 പേര്‍ക്ക് പരുക്ക്. തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്. കൊല്ലം- തേനി ദേശീയപാതയില്‍ കുട്ടിക്കാനം മുറിഞ്ഞപുഴയ്ക്ക് സമീപം വെച്ച് ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്.

വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് മുകളിലെ വളവിൽ വച്ച് മിനി ബസ് റോഡില്‍ മറിയുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും ഗുരുതരമായ പരിക്കില്ലെന്നും പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായുമാണ് റിപ്പോര്‍ട്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K